ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം യുദ്ധത്തിനായി എല്ലാ മുന്നൊരുക്കങ്ങളും നടത്തി കഴിഞ്ഞു. ഇന്ത്യ-പാക് അതിര്‍ത്തിക്ക് പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ള ജനങ്ങളെ സൈന്യം ഒഴിപ്പിച്ചു തുടങ്ങിയെന്നാണ് വിവരം. ഈ ചുറ്റളവിലുള്ള സ്‌കൂളുകള്‍ക്കും മറ്റും അവധി പ്രഖ്യാപിക്കുകയും ചെയ്തു. അതീവ സുരക്ഷയാണ് സൈന്യം ഒരുക്കുന്നത്.
രാജ്യത്തെ നഗരങ്ങളിലെല്ലാം സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദേശിച്ചതിന് പിന്നാലെ പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന കശ്മീര്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. ബിഎസ്എഫ് സുരക്ഷ ശക്തമാക്കയിട്ടുണ്ട്. അവധിയില്‍ പോയ മുഴുവന്‍ ജവാന്മാരോടും എത്രയും പെട്ടെന്ന് തിരികെയെത്താനും ബിഎസ്എഫ് ആവശ്യപ്പെട്ടു.
പത്താന്‍കോട്ടിലെ ആശുപത്രികളില്‍ എമര്‍ജന്‍സി വാര്‍ഡുകള്‍ പ്രവര്‍ത്ത സജ്ജമാക്കിയിട്ടുണ്ട്. ഏതു നിമിഷവും ഒരു വന്‍ ആക്രമണം പ്രതീക്ഷിക്കാമെന്നാണ് കരുതുന്നത്. ജമ്മുകശ്മീരിലെ അതിര്‍ത്തി മേഖലകളിലും ജനങ്ങളെ ഒഴിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. പഞ്ചാബില്‍ ഫിറോസെപുര്‍, ഫസില്‍ക, അമൃത്സര്‍, ട്രാന്‍ തരണ്‍, ഗുരുദാസ്പുര്‍, പത്താന്‍കോട്ട് എന്നീ ആറു ജില്ലകളില്‍ നിന്നാണ് ആളുകളെ ഒഴിപ്പിക്കുന്നത്.
ഒഴിപ്പിക്കുന്നവരെ താത്ക്കാലിക ക്യാമ്പുകളില്‍ പാര്‍പ്പിക്കും. മന്ത്രിമാരോടും നിയമസഭാംഗങ്ങളോടും ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കാന്‍ മുഖ്യമന്ത്രി ബാദല്‍ ആവശ്യപ്പെട്ടു. അടിയന്തര ധനസഹായമായി ഓരോ ജില്ലയ്ക്കും ഒരു കോടി രൂപ വീതം അനുവദിച്ചിട്ടുണ്ട്.
Post Your Comments