India

കശ്മീരിൽ ഭീകര വേട്ട തുടർന്ന് സൈന്യം : മാർഗി പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുന്നു

ആരെങ്കിലും തീവ്രവാദികൾക്ക് അഭയം നൽകിയാൽ അവരുടെ വീട് നിലംപരിശാക്കും. അതിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നും ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ പറഞ്ഞു

ന്യൂദൽഹി: ജമ്മു കശ്മീരിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് അധികൃതർക്ക് വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

വടക്കൻ കശ്മീർ ജില്ലയിലെ ലോലാബിലെ മാർഗി പ്രദേശത്ത് രാത്രിയോടെയായിരുന്നു സംഭവം. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ദിവസം ബന്ദിപ്പോര ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെടുകയും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

അതേസമയം കശ്മീരിലെ തീവ്രവാദി ആക്രമണങ്ങളിൽ പാകിസ്ഥാന് പങ്കുണ്ടെന്ന ആരോപണം ഭരണകക്ഷിയായ നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ള കഴിഞ്ഞ ദിവസം തള്ളിയിരുന്നു. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ​ആഭ്യന്തര ശ്രമമാണ് ഇതെന്നാണ് ഫാറൂഖ് പ്രതികരിച്ചത്.

ഇതിനിടെ കശ്മീരിലെ ജനങ്ങൾക്ക് മുന്നറിയിപ്പുമായി ഗവർണർ രംഗത്തെതിയിരുന്നു. ആരെങ്കിലും തീവ്രവാദികൾക്ക് അഭയം നൽകിയാൽ അവരുടെ വീട് നിലംപരിശാക്കും. അതിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.

ജമ്മു കശ്മീരിലെ സമാധാനാന്തരീക്ഷം തകർക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന് സിൻഹ പറഞ്ഞു. നമ്മുടെ അയൽക്കാർ ആണ് ഇതിന് പരിശ്രമിക്കുന്നത്. ഇവിടെയുള്ള ആളുകളാണ് അവരുടെ നിർദ്ദേശപ്രകാരം അത് ചെയ്യുന്നത് ആശങ്കയ്ക്ക് കാരണമാകുന്നു. ഇത്തരക്കാരെ തിരിച്ചറിയേണ്ടത് സുരക്ഷാ സേനയുടെയും ഭരണകൂടത്തിൻ്റെയും മാത്രമല്ല ജനങ്ങളുടെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു.

സേനയും ഭരണകൂടവും ജനങ്ങളും ഒരുമിച്ചാൽ ഭീകരവാദം ഒരു വർഷത്തിൽ കൂടുതൽ ഇവിടെ നിലനിൽക്കില്ലെന്ന് ഗവർണർ കൂട്ടിച്ചേർത്തു.
താഴ്‌വരയിൽ ഭീകരതയുമായി ബന്ധപ്പെട്ട സംഭവങ്ങൾ വർധിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിൻ്റെ പരാമർശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button