Latest NewsNewsInternational

വീണ്ടും ചൈനയ്ക്ക് മുന്നില്‍ കൈനീട്ടി പാക്കിസ്ഥാന്‍: കടമായി ചോദിച്ചത് 11,774 കോടി രൂപ

ഇസ്ലാമബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ചൈനയോട് പാക്കിസ്ഥാന്‍ വീണ്ടും കടം ചോദിച്ചു. 11774 കോടി രൂപ വരുന്ന 1.4 ബില്യണ്‍ ഡോളറാണ് (10 ബില്യണ്‍ യുവാന്‍) പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടത്. ചൈനയുമായുള്ള വ്യാപാര കരാര്‍ പ്രകാരമുള്ള 30 ബില്യണ്‍ യുവാന്‍ ഇതിനോടകം പാക്കിസ്ഥാന്‍ ഉപയോഗിച്ചിരുന്നു. ഐഎംഎഫ് – ലോകബാങ്ക് യോഗത്തിനിടെ ചൈനയുടെയും പാക്കിസ്ഥാന്റെയും ധനകാര്യമന്ത്രിമാര്‍ ഇക്കാര്യത്തില്‍ കൂടിക്കാഴ്ച നടത്തി.

Read Also: തൃശൂര്‍ പൂരം വിവാദത്തില്‍ ഇടത് മുന്നണിയില്‍ ആശയക്കുഴപ്പം

പണ കൈമാറ്റ കരാറിലെ സഹായത്തുക 40 ബില്യണ്‍ യുവാനായി ഉയര്‍ത്തണമെന്നാണ് പാക്കിസ്ഥാന്‍ ചൈനയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ചൈന ഇതിന് തയ്യാറായാല്‍ പാക്കിസ്ഥാന് 5.7 ബില്യണ്‍ ഡോളര്‍ സഹായം ലഭിക്കും. ഇതാദ്യമായല്ല വായ്പാ പരിധി ഉയര്‍ത്താന്‍ ചൈനയോട് പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിന് മുന്‍പ് ചോദിച്ചപ്പോഴൊന്നും ചൈന വായ്പാ പരിധി ഉയര്‍ത്തിയിട്ടുമില്ല.

നിലവില്‍ 4.3 ബില്യണിന്റെ സഹായം നല്‍കുന്നത് മൂന്ന് വര്‍ഷത്തേക്ക് കൂടി ചൈന നീട്ടിയിട്ടുണ്ട്. കരാര്‍ പ്രകാരം 2027 വരെയാണ് വായ്പാ തിരിച്ചടവ് കാലാവധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button