കൊച്ചി: പ്രകോപനം തുടര്‍ന്നാല്‍ പാകിസ്ഥാന്‍ അനുഭവിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മിന്നലാക്രമണം നടത്തിയ വീര ജവാന്മാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുവിട്ടുവീഴ്ചയ്ക്കും ഇന്ത്യ തയ്യാറാല്ല. പാകിസ്ഥാന്‍ നടത്തുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുക മാത്രമാണ് ഇന്ത്യ ചെയ്തത്.
പാകിസ്ഥാന്റെ നിലപാട് മാറ്റിയില്ലെങ്കില്‍ ഇന്ത്യ ശക്തമായി തിരിച്ചടിക്കും. പ്രകോപനപരമായ നിലപാടാണ് പാകിസ്താന്‍ തുടരുന്നതെങ്കില്‍ ഇന്ത്യക്ക് ഇന്ത്യയുടേതായ വഴി സ്വീകരിക്കേണ്ടി വരുമെന്നും കുമ്മനം വ്യക്തമാക്കി. രാജ്യത്തിന്റെ അഖണ്ഡതയും സംരക്ഷണവും ഉറപ്പു വരുത്തേണ്ട സര്‍ക്കാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നുവെന്നും, ഭാരതത്തിന്റെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിച്ചെന്നും കുമ്മനം പറഞ്ഞു.
Post Your Comments