ക്യൂസോണ്‍ സിറ്റി: ഒരു ജയിലിലെ കാഴ്ച ഭയാനകം തന്നെ. തിങ്ങിനിറഞ്ഞ തടവുകാരെ കൊണ്ട് പൊറുതിമുട്ടിയിരിക്കുന്നത് ഫിലിപ്പീന്‍സിലെ ജയിലാണ്. 323പേരെ പാര്‍പ്പിക്കാന്‍ മാത്രം കഴിയുന്ന സ്ഥലത്ത് 3539 പേരാണുള്ളത്. വിശ്വസിക്കാന്‍ പറ്റാത്തത്ര തടവുപുള്ളികള്‍. ക്യൂസോണ്സിറ്റി ജയിലിലെ കാഴ്ചയാണിത്.
തിങ്ങിനിറഞ്ഞ തടവുകാര്‍ക്ക് ഒന്നു ഉറങ്ങാനും ഇരിക്കാനും പറ്റാത്ത അവസ്ഥ. ഉറക്കം പോലും ഷിഫ്റ്റ് അടിസ്ഥാനത്തിലാക്കേണ്ട അവസ്ഥയാണ് ജയിലിനുള്ളത്. പ്രസിഡന്റ് റോഡ്രിഗോ ഡുട്ടെര്ട്ടോ മയക്കുമരുന്ന്-ലഹരി വേട്ട ശക്തമാക്കിയതോടെയാണ് തടവറകള്‍ നിറഞ്ഞുകവിഞ്ഞത്. ജയിലുകളിലെ 62 ശതമാനവും ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട കുറ്റത്തിന് പിടിയിലായവരാണ്.
രണ്ടുമണിക്കൂര്‍ സമയക്രമത്തിലാണ് തടവുകാരുടെ ഉറക്കമെന്ന് ഫിലിപ്പീന്‍സ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സീലിംഗിലും കബോര്‍ഡിലും പടികളിലുമാണ് തടവുകാര്‍ ഒന്നു തലചായ്ക്കുന്നത്. മഴയില്ലാത്തപ്പോള്‍ ബാസ്കറ്റ് ബോള്‍ കോര്‍ട്ടിലെ തറയിലും കിടക്കും. 150 പേരുള്ള ഒരു സെല്ലിന് രണ്ട് ബാത്ത്റൂമുകള്‍ മാത്രം.
ക്ഷയരോഗികളായ 87 പേരെ ഒറ്റസെല്ലിലാണ് അടച്ചിരിക്കുന്നത്. സെല്ലില്‍ ഫാന്‍ പോലുമില്ല. കവര്‍ച്ചയും കൊലപാതകവും ആരോപിക്കപ്പെട്ട് തടവിലാക്കപ്പെട്ട 42 കാരന് കഴിഞ്ഞ 16 വര്‍ഷമായി വിചാരണ കാത്ത് കഴിയുകയാണ്.
Post Your Comments