കാഠ്മണ്ഡു: നവംബര്‍ നാലിന് പാക്കിസ്ഥാനില്‍ നടക്കാനിരിക്കുന്ന സാര്‍ക്ക് ഉച്ചകോടി റദ്ദാക്കി. ഇന്ത്യയുള്‍പ്പെടെ നാലു രാജ്യങ്ങള്‍ പിന്മാറിയ സാഹചര്യത്തിലാണ് റദ്ദാക്കിയത്. സാര്‍ക്കിന്റെ ചെയര്‍മാനായ നേപ്പാളാണ് ഉച്ചകോടി റദ്ദാക്കിയ തീരുമാനം അറിയിച്ചത്.
സമ്മേളനം നടത്താന്‍ പറ്റിയ സാഹചര്യമല്ലെന്നാണ് അധികൃതര്‍ പറയുന്നത്. സാമാധാനവും സുരക്ഷയും തകര്‍ന്നിരിക്കുകയാണ്. ഈ അവസ്ഥയില്‍ സമ്മേളനം നടത്താന്‍ കഴിയില്ലെന്ന് അധ്യക്ഷരാജ്യമായ നേപ്പാള്‍ അറിയിച്ചു.
നടപടികള്‍ പൂര്‍ത്തിയായശേഷം ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും നേപ്പാള്‍ വ്യക്തമാക്കി. ആകെയുള്ളത് എട്ട് അംഗരാജ്യങ്ങളാണ്. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍,ഇന്ത്യ എന്നിവയാണ് സമ്മേളനം ആദ്യം ബഹിഷ്‌കരിച്ചത്. ഉച്ചകോടി വിജയകരമായി നടത്താനുള്ള സാഹചര്യം ഒരു രാജ്യം ഇല്ലാതാക്കി എന്നാരോപിച്ച് ഇന്ത്യയാണ് ഉച്ചകോടിയില്‍ നിന്നും ആദ്യം പിന്മാറിയത്.
Post Your Comments