ട്വിറ്ററിലൂടെ ഇന്ത്യയെ ട്രോളാൻ ശ്രമിച്ച പാകിസ്ഥാൻ പൗരന് കിട്ടിയത് എട്ടിന്റെ പണി. വൈ ഇന്‍ഡ്യ ആള്‍വേയ്സ്’ എന്ന ഗൂഗിള്‍ സേര്‍ച്ചിന്റെ അനുബന്ധ സേര്‍ച്ചുകളുടെ സ്ക്രീന്‍ ഷോട്ട് മൈക്രോ ബ്ളോഗിംഗ് വെബ്സൈറ്റില്‍ ഗാസു എന്ന പാകിസ്ഥാൻകാരൻ പോസ്റ്റ് ചെയ്തു. എന്തിനാണ് ഇന്ത്യ എല്ലായ്പ്പോഴും’ എന്ന ഗൂഗിള്‍ സേര്‍ച്ചിന്റെ അനുബന്ധമായി ഇന്ത്യ എല്ലായ്പ്പോഴും ഒളിമ്പിക്സില്‍ തോല്‍ക്കുന്നത്, എന്താണ് ഇന്ത്യ എല്ലായ്പ്പോഴും പാകിസ്ഥാനെ കുറ്റപ്പെടുത്തുന്നത്, എന്തിനാണ് എന്നെ വിസ്മയപ്പെടുത്തുന്നത്. തുടങ്ങിയ ചോദ്യങ്ങളെല്ലാം ചേര്‍ത്ത സ്ക്രീന്‍ഷോട്ടായിരുന്നു ഗാസു പോസ്റ്റ് ചെയ്തത്.
ഇന്ത്യയുടെ സ്ഥാനത്ത് പാകിസ്ഥാനെ വെച്ച് ഇതേ ചോദ്യത്തിന് ഉത്തരം പറയാന്‍ താങ്കള്‍ക്ക് സാധിക്കുമോ എന്ന ആവശ്യവുമായി മുലായം സിംഗ് യാദവ് രംഗത്തെത്തി. ‘വൈ പാകിസ്താന്’ എന്ന വാക്കിന് കീഴില്‍ എന്തിനാണ് പാകിസ്ഥാൻ ഇന്ത്യയെ വെറുക്കുന്നത്, കശ്മീരിന് അവകാശം പറയുന്നത്, കാര്‍ഗില്‍ യുദ്ധം തോറ്റത്. കശ്മീര്‍ ചൈനയ്ക്ക് സമ്മാനിച്ചത്. കശ്മീരില്‍ അവകാശം ഉന്നയിക്കുന്നത്, മോശം രാജ്യമായത്, ഒളിമ്പിക്സില്‍ അനുവാദം കിട്ടാഞ്ഞത്, ഇന്ത്യയില്‍ നിന്നും വേര്‍പെട്ടത്, പാകിസ്ഥാൻ സൃഷ്ടിക്കപ്പെട്ടത് തുടങ്ങിയ ചോദ്യങ്ങളോട് കൂടിയ ഗൂഗിള്‍ സെർച്ചിന്റെ പോസ്റ്റ് ആണ് മറുപടിയായി ലഭിച്ചത്. മറ്റൊരു സ്ക്രീൻഷോട്ടിൽ പാകിസ്ഥാൻ ജനാധിപത്യ രാജ്യമാണോ, യാചകരുടെ നാട്, വൃത്തികെട്ട രാജ്യം, ഭിക്ഷക്കാരുടെ രാജ്യം എന്നിങ്ങനെയായിരുന്നു ലഭിച്ചത്.
Post Your Comments