Kerala

മൃതദേഹത്തിനരികിലിരുന്ന് ചിരിച്ചുകൊണ്ടിരിക്കുന്ന കുടുംബത്തിന്റെ സെല്‍ഫി!! സത്യാവസ്ഥയെന്ത്

മരിച്ചവരുടെ മൃതദേഹത്തിനരികിലിരുന്ന് സെല്‍ഫി എടുക്കുന്നത് ഇപ്പോള്‍ ട്രെന്റായി മാറിയിരിക്കുകയാണ്. ഇതൊക്കെയാണോ ന്യൂജനറേഷന്‍ എന്നു ചോദിച്ചാല്‍ മൂക്കത്ത് വിരല്‍വെക്കാനേ സാധിക്കൂ. കഴിഞ്ഞദിവസം ഒരു ഞെട്ടിപ്പിക്കുന്ന സെല്‍ഫി സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. മൃതദേഹത്തിനരികിലിരുന്ന് ചിരിച്ചുകൊണ്ടിരിക്കുന്ന കുടുംബത്തിന്റെ സെല്‍ഫി..

എന്നാല്‍, ചിലര്‍ ഇത്തരം സെല്‍ഫിക്ക് ലൈക്ക് കൂടുതല്‍ കിട്ടുമെന്നതിനാല്‍ പറ്റിക്കുകയും ചെയ്യുന്നുണ്ടെന്ന് അറിഞ്ഞിരിക്കുക. ഇത്തരം സെല്‍ഫികള്‍ കണ്ട് വിശ്വസിക്കാന്‍ വരട്ടെ. കേരള പോലീസ് റോഡ് സേഫ്റ്റിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന ഷോര്‍ട്ട്ഫിലിമിന്റെ ഫോട്ടോ ആയിരുന്നു അത്.

കായംകുളം സ്വദേശിയായ ജയകുമാര്‍ ദേവപ്രിയ എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. ഉണ്ണി വിജയമോഹനന്‍ സംവിധാനം ചെയ്യുന്ന ഷോര്‍ട്ട് ഫിലിമിന്റെ ഷൂട്ടിംഗിനിടെയാണ് സെല്‍ഫിയെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button