ന്യൂഡല്‍ഹി: എത്ര പൊരുതിയാലും ബിജെപിയെ താഴെയിറക്കാമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിചാരിക്കേണ്ടെന്ന് പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. രാഹുലിന്റെ ശ്രമങ്ങളൊക്കെ പാഴാകുകയേയുള്ളൂ. രാഷ്ട്രീയത്തില്‍നിന്നു വിരമിച്ച് വിവാഹം കഴിച്ച് ഒരു കുടുംബജീവിതം നയിക്കുന്നതാണ് രാഹുലിന് നല്ലത്.
അടുത്ത 15 20 വര്‍ഷം ബിജെപിയായിരിക്കും ദേശീയ രാഷ്ട്രീയത്തില്‍ പ്രധാന പങ്കുവഹിക്കുകയെന്നും അദ്ദേഹം പറയുന്നു. കോണ്‍ഗ്രസ് ദുര്‍ബലമായിക്കഴിഞ്ഞു. രാഹുല്‍ മാറിനില്‍ക്കുന്നതാണ് രാജ്യത്തിനും അദ്ദേഹത്തിനും നല്ലത്. കോണ്‍ഗ്രസ് തിരിച്ചുവരുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. അതു നഷ്ടപ്പെട്ടു. ബുദ്ധിയും വിവേകവും തിരിച്ചറിവുമുള്ള നേതാക്കള്‍ കോണ്‍ഗ്രസിലുണ്ട്.
എന്നാല്‍ എല്ലാവരും ഗാന്ധി കുടുംബത്തെയാണ് ആശ്രയിക്കുന്നത്. അവര്‍ക്കു മാത്രമേ പാര്‍ട്ടിയെ രക്ഷിക്കാന്‍ കഴിയൂ എന്ന വിശ്വാസമായിരിക്കാം അതിനു പിന്നില്‍. അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നൂറിലധികം സീറ്റ് കോണ്‍ഗ്രസ് നേടില്ല. കോണ്‍ഗ്രസിന് വന്‍ ശക്തിയാകാന്‍ കഴിയില്ലെന്നും രാമചന്ദ്ര ഗുഹ പറയുന്നു. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ സ്വാധീനംതന്നെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ദേശീയ പാര്‍ട്ടിയായി വളര്‍ന്നതും വളരുന്നതും ഇന്നു ബിജെപി മാത്രമാണ്. ബിജെപിക്കു സമീപ ഭാവിയില്‍ കാര്യമായ വെല്ലുവിളികളില്ലെന്നും രാമചന്ദ്ര ഗുഹ അഭിപ്രായപ്പെടുന്നു.
Post Your Comments