KeralaNews

പാകിസ്ഥാന്റെ ഭീകരവാദം : ഭരണകൂടത്തെ ചോദ്യം ചെയ്യാന്‍ പാക് പൗരന്‍മാരോട് പ്രധാനമന്ത്രിയുടെ ആഹ്വാനം

കോഴിക്കോട് : കശ്മീര്‍ വിഷയത്തിനു ബദലായി ബലൂച്ചിസ്ഥാന്‍ വിഷയം രാജ്യാന്തര വേദികളില്‍ ഉയര്‍ത്തിക്കൊണ്ടുവന്നതുപോലെ, ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന്‍ പൗരന്‍മാരോട് നേരിട്ട് സംവദിച്ച് മോദിയുടെ പുതിയ നീക്കം. തൊഴിലില്ലായ്മയും ദാരിദ്ര്യവും ഇല്ലാതാക്കാനായി യുദ്ധം ചെയ്യാമെന്നായിരുന്നു പാക്ക് ജനതയോടുള്ള മോദിയുടെ വാക്കുകള്‍. പാക്ക് സര്‍ക്കാരിനെ വിട്ട് പാക്ക് ജനതയോട് നേരിട്ട് സംവദിക്കുന്ന പുതിയ നീക്കമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്.
ഇന്ത്യ വിവരസാങ്കേതിക വിദ്യകള്‍ കയറ്റുമതി ചെയ്യുമ്പോള്‍ ഭീകരവാദം കയറ്റുമതി ചെയ്യുകയാണ് പാക്കിസ്ഥാന്‍. എന്തുകൊണ്ടാണിങ്ങനെ എന്ന് സ്വന്തം സര്‍ക്കാരിനോട് നിങ്ങള്‍ ചോദിക്കണം.
പാക്ക് അധീന കശ്മീല്‍ നിങ്ങളുടെ നിയന്ത്രണത്തിലല്ലേ? അവിടെ കാര്യങ്ങള്‍ നന്നായി കൊണ്ടുപോകാന്‍ എന്തുകൊണ്ട് നിങ്ങള്‍ക്ക് സാധിക്കുന്നില്ല? ഗില്‍ഗിതും സിന്ധും, ബലൂച്ചിസ്ഥാനും നിങ്ങളുടെ ഭാഗമല്ലേ? അവിടെ എന്തുകൊണ്ട് കാര്യങ്ങള്‍ നേരാംവണ്ണം മുന്നോട്ടുകൊണ്ടുപോകാനാകുന്നില്ല? പഴയ പശ്ചിമ പാക്കിസ്ഥാന്‍, അതായത് ഇപ്പോഴത്തെ ബംഗ്ലദേശ്, നിങ്ങളുടെ ഭാഗമായിരുന്നില്ലേ. അത് മികച്ച രീതിയില്‍ കൊണ്ടുപോകാന്‍ നിങ്ങള്‍ക്ക് സാധിച്ചില്ല?

സ്വന്തം രാജ്യത്തെ കാര്യങ്ങള്‍ നേരാവണ്ണം കൊണ്ടുപോകാന്‍ എന്തുകൊണ്ട് നമുക്കു സാധിക്കുന്നില്ലെന്ന് നിങ്ങള്‍ നേതാക്കന്‍മാരോട് ചോദിക്കണം മോദി പറഞ്ഞു.
പാക്കിസ്ഥാനിലെ ജനങ്ങള്‍ സ്വന്തം സര്‍ക്കാരിന്റെ പ്രവര്‍ത്തികളെ തുറന്നെതിര്‍ക്കുകയും അതിനെതിരെ പോരാടുകയും ചെയ്യുന്ന കാലം വിദൂരമല്ലെന്നും മോദി ഓര്‍പ്പെടുത്തി.
കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്‍ സ്വന്തം ജനങ്ങളെ വഞ്ചിക്കുകയാണെന്ന് പ്രസംഗത്തില്‍ മോദി വ്യക്തമാക്കി. സ്വന്തം സര്‍ക്കാരിന്റെ ചെയ്തികളെ ചോദ്യം ചെയ്യാനും മോദി പാക്ക് ജനതയെ ആഹ്വാനം ചെയ്തു.
ബിജെപി ദേശീയ കൗണ്‍സിലിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് പാക്ക് സര്‍ക്കാരിനെ വിട്ട് പാക്ക് ജനതയോട് നേരിട്ട് സംവദിക്കുന്ന പുതിയ നീക്കം മോദി നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button