NewsIndia

തമിഴ്‌നാട്ടില്‍ ‘അമ്മ വൈഫൈ’ തരംഗം

ചെന്നൈ: തമിഴ്‌നാട്ടില്‍ എല്ലാം അമ്മ തരംഗം. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി പുറത്തിറക്കിയ പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ ഒന്നൊന്നായി സംസ്ഥാനത്ത് നടപ്പാക്കുകയാണ് മുഖ്യമന്ത്രി ജയലളിത. തമിഴ്‌നാട്ടില്‍ ഇനി മുതല്‍ അമ്മ വൈഫൈയാണ് അടുത്ത തരംഗം. സൗജന്യമായി ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കുന്ന അമ്മ വൈഫൈ സംസ്ഥാനത്ത് 50 ഇടങ്ങളില്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ജയലളിത വെള്ളിയാഴ്ച ഇറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു. ബസ്സ്റ്റാന്‍ഡുകള്‍ പാര്‍ക്കുകള്‍ തുടങ്ങിയവയുള്‍പ്പെടുന്ന 50 സ്ഥലങ്ങളിലാണ് അമ്മ വൈഫൈ വരുന്നത്.

പത്തുകോടി രൂപയാണ് ഇതിനായി തുടക്കത്തില്‍ ചെലവഴിക്കുക. ഓരോവര്‍ഷവും ഒന്നരക്കോടി രൂപ വീതം ഇതിന് ചെലവുവരും. സംസ്ഥാനത്ത് ആധാര്‍ രജിസ്‌ട്രേഷനായി 650 ഇ സേവാ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 25 കോടി രൂപയാണ് സര്‍ക്കാര്‍ ഇതിനായി ചെലവഴിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button