കോഴിക്കോട്● ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ ഇന്ന് കോഴിക്കോട്ടെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ചയ്ക്ക് കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാര്‍ അനുമതി തേടി. 24 നോ 25 നോ പ്രധാനമന്ത്രിയെ കാണാനാണ് അനുമതി തേടിയത്. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും അപേക്ഷയ്ക്ക് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.
നേരത്തെ മോദി സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് കാന്തപുരം രംഗത്തെത്തിയിരുന്നു. ബി.ജെ.പി അധികാരത്തില്‍ വന്ന ശേഷം രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ചതായി കരുതുന്നില്ലെന്നും മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ സമാധാനപരമായ രാജ്യമാണെന്നും യു.എ.ഇയിലെ ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ കാന്തപുരം പറഞ്ഞിരുന്നു.
ഇന്ന് കരിപ്പൂരില്‍ എത്തുന്ന പ്രധാനമന്ത്രി അവിടെ നിന്നും ഹെലിക്കോപ്റ്റര്‍ മാര്‍ഗമാകും നിര്‍വാഹക സമിതി നടക്കുന്ന സ്വപ്നഗരിയിലേക്ക് എത്തുക. നാളെയും അദ്ദേഹം കേരളത്തിലുണ്ടാകും.
Post Your Comments