Technology

ഗൂഗിള്‍ അലോയെ വിശ്വസിക്കരുതെന്ന്‍ എഡ്വേര്‍ഡ് സ്നോഡന്‍!

വാട്ട്സ്ആപ്പിനെ കടത്തിവെട്ടുക എന്ന ലക്ഷ്യത്തോടെയാണ് ഗൂഗിൾ അലോ എത്തിയത്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ നിരവധിപേർ അലോ ഡൗൺലോഡ് ചെയ്തുകഴിഞ്ഞു. എന്നാൽ അലോ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുമെന്നാണ് മുന്‍ അമേരിക്കന്‍ ഇന്‍റലിജന്‍സ് കരാര്‍ ഉദ്യോഗസ്ഥനും, ഇപ്പോള്‍ അവരുടെ കണ്ണിലെ കരടുമായ കമ്പ്യൂട്ടര്‍ വിദഗ്ദന്‍ എഡ്വേര്‍ഡ് സ്‌നോഡന്റെ മുന്നറിയിപ്പ്.

അലോ വഴി കൈമാറുന്ന എല്ലാ സന്ദേശങ്ങളും കാണാനും സൂക്ഷിച്ചുവക്കാനും കമ്പനിക്ക് സാധിക്കുമെന്ന് സ്‌നോഡന്‍ വ്യക്തമാക്കുന്നു. അലോയിലൂടെ നടത്തുന്ന സംഭാഷണങ്ങളും , സന്ദേശങ്ങളും താല്‍ക്കാലികമായി സൂക്ഷിച്ചുവയ്ക്കുമെന്നും പിന്നീട് ഉപയോക്താക്കുളുടെ സ്വകാര്യതയെ മാനിച്ച് ഇത് ഒഴിവാക്കുമെന്നും ഗൂഗിൾ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ അവകാശവാദം തെറ്റാണെന്നാണ് സ്‌നോഡന്റെ വാദം. പോലീസ് ആവശ്യപ്പെട്ടാൽ തങ്ങളുടെ ഉപയോക്താക്കളുടെ എല്ലാ വിവരങ്ങളും അലോയ്‌ക്ക് കൈമാറേണ്ടി വരും. എങ്കിലും അലോയ്‌ക്ക് നല്ല സ്വീകരണമാണ് ലഭിക്കുന്നത്. അലോ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് എല്ലാ ആന്‍ഡ്രോയ്ഡ് ഡിവൈസുകളിലും ഉപയോഗിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button