
ജെപിജി ഫയൽ സൈസ് കുറയ്ക്കാൻ പുതിയ ടൂളുമായി ഗൂഗിൾ. ജെപിജി ഫയൽ സൈസ് 35 ശതമാനം കുറയ്ക്കാൻ സാധിക്കുന്ന ഗുവെറ്റ്സിലി (guetzil) എന്ന ടൂളാണ് കമ്പനി അവതരിപ്പിച്ചത്. നിലവിലെ ബ്രൗസറുകൾക്കും,എഡിറ്റിംഗ് ടൂൾസിനും യോജിക്കുന്ന രീതിയിലാണ് ഇത് നിർമിച്ചിരിക്കുന്നത്. ഫയലിന്റെ ക്വളിറ്റി നഷ്ടപ്പെടുത്താതെ തന്നെ സൈസ് കുറയ്യ്ക്കാൻ സാധിക്കും എന്നതാണ് ഈ ടൂളിന്റെ പ്രത്യേകത. ടൂൾ സൗജന്യമായി ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
Post Your Comments