പ്രമുഖ മെസ്സേജിങ് ആപ്പായ അലോയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാൻ ഒരുങ്ങി ഗൂഗിള്‍. ആലോയ്ക്ക് നീക്കിവെച്ചിരുന്ന നിക്ഷേപം മരവിപ്പിച്ചതായും 2019 മാര്‍ച്ച് 19 വരെ അലോയുടെ സേവനം ലഭ്യമാക്കുമെന്നാണ് ഗൂഗിൾ അറിയിച്ചത്. അതിനു മുൻപായി ഉപഭോക്താക്കള്‍ക്ക് അയച്ച സന്ദേശങ്ങള്‍ നീക്കം ചെയ്യാനുള്ള അവസരമൊരുക്കിയിട്ടുണ്ട്.
കുറഞ്ഞ സമയത്തിനുള്ളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ഉത്തരം നല്കുന്ന ആപ്പാണ് അലോ. സെര്‍ച്ച് ആപ്ലിക്കേഷനായ ഗൂഗിള്‍ അസിസ്റ്റന്റുമായി സംയോജിപ്പിച്ചായിരുന്നു അലോയുടെ പ്രവര്‍ത്തനം.
Post Your Comments