Latest NewsTechnology

ഈ സേവനത്തിനോട് വിട പറയാൻ ഒരുങ്ങി ഗൂഗിള്‍

വെബ് ലിങ്കുകൾ ചുരുക്കുന്ന യുആര്‍എല്‍ ഷോര്‍ട്ടനിംഗ് സര്‍വ്വീസിനോട് വിട പറയാൻ ഒരുങ്ങി ഗൂഗിള്‍. ഏപ്രിൽ 13നായിരിക്കും ഈ സർവീസ് കമ്പനി പൂർണമായും അവസാനിപ്പിക്കുക. കഴിഞ്ഞ മാര്‍ച്ച് 30ന് ഈ സേവനത്തിനുള്ള എല്ലാ സാങ്കേതിക പിന്തുണയും കമ്പനി അവസാനിപ്പിച്ചിരുന്നു. നിലവിൽ ഇതിൽ അക്കൗണ്ട് ഉള്ളവർക്ക് 2019 മാര്‍ച്ച് 30വരെ ഉപയോഗിക്കാൻ അവസരമുണ്ട്. കൂടാതെ അതിലെ ഡാറ്റയും അനലിറ്റിക്സും ഒരു വര്‍ഷത്തിനുള്ളില്‍ ഡൗണ്‍ലോഡ് ചെയുവാനും സൗകര്യമുണ്ട്. മുന്‍പ് ഉണ്ടാക്കിയ ചെറിയ ലിങ്കുകള്‍ അതുപോലെ തന്നെ പ്രവര്‍ത്തിക്കും എന്നും ഗൂഗിള്‍ അറിയിച്ചു.

തങ്ങളുടെ ലിങ്കുകള്‍ ഫയര്‍ബേസ് ഡയനാമിക്ക് ലിങ്ക്സ് അധിഷ്ഠിതമായി കേന്ദ്രീകരിക്കുന്നതിന്‍റെ ഭാഗമായാണ് യുആര്‍എല്‍ ഷോര്‍ട്ടനിംഗ് ഗൂഗിള്‍ അവസാനിപ്പിക്കുന്നത്. 2009ലാണ് ലിങ്കുകള്‍ ചുരുക്കാനുള്ള സംവിധാനം ഗൂഗിള്‍ ആരംഭിക്കുന്നത്.

Also read ;ഫേസ്ബുക്ക് അക്കൗണ്ട് സുരക്ഷിതമാക്കാൻ ഇക്കാര്യങ്ങൾ ഒഴിവാക്കു

shortlink

Related Articles

Post Your Comments

Related Articles


Back to top button