എളമക്കര/കൊച്ചി: വിദേശരാജ്യങ്ങളിലെ സുഖസൗകര്യങ്ങളില്‍ ഭ്രമിക്കാതെ മാതൃഭൂമിക്കുവേണ്ടി പ്രവര്‍ത്തിക്കുവാനും ജീവിക്കുവാനും തയ്യാറാകണമെന്ന് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ചെയര്‍മാന്‍ മധു. എസ്. നായര്‍ പറഞ്ഞു. രാഷ്ട്രീയ സ്വയംസേവക സംഘം കേരളത്തില്‍ സംഘടിപ്പിച്ച ദ്വിദിന പ്രൊഫഷണല്‍ വിദ്യാര്‍ത്ഥി ശിബിരം ‘ജാഗൃതി’യുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. അവനവനോട് നീതി പുലര്‍ത്താതെ ജീവിതത്തില്‍ വിജയം നേടുക അസാധ്യമാണെന്നും ഔദ്യോഗികരംഗത്ത് എങ്ങനെ പ്രഗത്ഭരാകാമെന്നും സ്വന്തം ജീവിതാനുഭവങ്ങള്‍ ഉദാഹരിച്ചുകൊണ്ട് അദ്ദേഹം വിശദീകരിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം യുവാക്കളില്‍ വളര്‍ത്തുന്ന സമയനിഷ്ഠയെയും അദ്ദേഹം ശ്ലാഘിച്ചു.
മാധ്യമങ്ങളും ചാനലുകളുമല്ല, ജീവല്‍ മാതൃകകളാണ് സംഘത്തെ വളര്‍ത്തിയത് എന്ന് രാഷ്ട്രീയ സ്വയംസേവക സംഘം കേരള പ്രാന്ത ബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്ണന്‍ ‘ജാഗൃതി’യുടെ ഉദ്ഘാടന വേളയിലെ മുഖ്യപ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി.
കേരളത്തിലെ 37 സംഘജില്ലകളില്‍ നിന്നായി തെരെഞ്ഞെടുത്ത ആയിരത്തി അഞ്ഞൂറിലധികം പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ശിബിരത്തിന്‍റെ ഉദ്ഘാടനസഭയില്‍ രാഷ്ട്രീയ സ്വയംസേവക സംഘം ദക്ഷിണ ക്ഷേത്രീയ സംഘചാലക് വന്നിയരാജന്‍ അദ്ധ്യക്ഷത വഹിച്ചു.
ആര്‍.എസ്.എസ് കേരള പ്രാന്ത സമ്പര്‍ക്ക പ്രമുഖ് കെ.ബി. ശ്രീകുമാര്‍ സ്വാഗതം ആശംസിച്ച പരിപാടിയില്‍ ജാഗൃതി ശിബിര കാര്യവാഹ് അട്ടപ്പാടി സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍റെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. നാരായണന്‍ സന്നിഹിതനായിരുന്നു.
Post Your Comments