നമ്മളെല്ലാവരും എന്തെങ്കിലും തരത്തിലുള്ള വേദന വന്നാല്‍ അതിനെ എത്രയും പെട്ടെന്ന് ഇല്ലാതാക്കാന്‍ വേദന സംഹാരികള്‍ കഴിക്കുന്നവരാണ്. പക്ഷെ ഇനി അതിന്റെ ആവശ്യമില്ല. വേദനാസംഹാരികളോട് നമുക്ക് വിട പറയാം. ഇനി യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെ നമുക്ക് വേദനകളിൽ നിന്ന് മുക്തി നേടാം. വേദന മാറാനുള്ള ചില തന്ത്രങ്ങള്‍ നമ്മുടെ കൈയ്ക്കുള്ളിൽ തന്നെ ഉണ്ട്. വേദനയെ പരിഹരിക്കാൻ കൈയ്യിലെ ചിലഭാഗത്ത് അമർത്തിയാൽ മതിയാകും.
തള്ളവിരലിന്റെ അടിഭാഗത്ത് അമര്‍ത്തിയാല്‍ തൈറോയ്ഡ് സംബന്ധമായ പ്രശ്‌നങ്ങളെ ഒഴിവാക്കാം എന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. മാത്രമല്ല ചുമ, ചുമ മൂലമുണ്ടാകുന്ന നെഞ്ചു വേദന എന്നിവയ്ക്കും തള്ളവിരല്‍ പരിഹാരം നല്‍കുന്നു. കൂടാതെ തള്ളവിരല്‍ ഡിപ്രഷന്‍, ഉത്കണ്ഠ, വയറുവേദന തുടങ്ങിയ പ്രശ്‌നങ്ങളെ നിയന്ത്രിക്കുന്നു. തലവേദനയും, ചര്‍മ്മസംബന്ധമായുള്ള പ്രശ്‌നങ്ങളും ഇത്തരത്തില്‍ തള്ളവിരലില്‍ അമര്‍ത്തുന്നതിലൂടെ ഇല്ലാതാവുന്നു.
കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങള്‍ക്കാണ് ചൂണ്ടുവിരല്‍ പരിഹാരമാകുന്നത്. പല്ലുവേദന, ഭയം, നിരാശ, മസില്‍ വേദന തുടങ്ങിയ പ്രശ്‌നങ്ങൾ ചൂണ്ടുവിരലിലൂടെ പരിഹരിക്കപ്പെടുന്നു. ആമാശയസംബന്ധമായ പ്രശ്‌നങ്ങളും കരള്‍ സംബന്ധമായ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടാന്‍ നടുവിരല്‍ സഹായിക്കുന്നു. ഇവയ്ക്ക് രണ്ടിനും ബന്ധം നടുവിരലുമായാണ്. ആര്‍ത്തവസംബന്ധമായ വേദന, മൈഗ്രേയ്ന്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നടുവിരലില്‍ അമര്‍ത്തിയാല്‍ മതി.
മോതിര വിരല്‍ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ്. മോതിരവിരലില്‍ അമര്‍ത്തുമ്പോള്‍ ശരീരത്തിന്റെ നെഗറ്റീവ് ഊര്‍ജ്ജം ഇല്ലാതാവുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങൾ, ചര്‍മ്മപ്രശ്‌നങ്ങള്‍ തുടങ്ങിയവയ്ക്ക് ഇത് പരിഹാരമാണ്. ചെറുവിരലില്‍ അമര്‍ത്തുമ്പോള്‍ അത് ഹൃദയപ്രവര്‍ത്തനങ്ങളെ കൂടുതല്‍ ഉത്തേജിപ്പിക്കുന്നു. തൊണ്ട വേദന, എല്ല് സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് പരിഹാരമാണ് ചെറുവിരലില്‍ അമര്‍ത്തുന്നത്.
വിരല്‍ മാത്രമല്ല കൈയ്യിന്റെ പുറത്ത് അമര്‍ത്തുന്നതും അപ്പെന്റിക്‌സ് പോലുള്ള പ്രശ്‌നങ്ങളില്‍ പരിഹാരം നല്‍കുന്നു. കൂടാതെ പ്രമേഹത്തിന്റെ അളവിനേയും ഇത് കൃത്യമാക്കാന്‍ സഹായിക്കുന്നു. കൈയ്യിന്റെ മധ്യത്തില്‍ വയറു വേദന പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഉള്ളംകൈയ്യില്‍ അമര്‍ത്തുന്നത് നല്ലതാണ്. ഇത് വയറു വേദനയെ നിമിഷങ്ങള്‍ കൊണ്ട് ഇല്ലാതാക്കുന്നു. കൈയ്യിന്റെ മാംസളമായ ഭാഗം ഹോര്‍മോണ്‍ കൃത്യമായ അളവില്‍ ഉണ്ടാവാന്‍ സഹായിക്കുന്നു. മാത്രമല്ല ഹൃദയസംബന്ധമായ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുന്നതിനും ഹൃദയാഘാതത്തെ തടയുന്നതിനും ഇത് സഹായിക്കുന്നു.
Post Your Comments