കടല്‍ത്തീരത്തേക്ക് എന്തോ ഒന്ന് ഇരച്ചു കയറി വരുന്ന കാഴ്ചകണ്ട് കൗതുകത്തോടെയായിരുന്നു ഓടി ചെന്നത്. എന്നാല്‍ അത് തിമിംഗലങ്ങളുടെ കൂട്ടമാണ് എന്ന് അധികം വൈകാതെ മനസിലായി. കൗതുകം മാറി അപകടം, മണത്ത ഞാനും എന്റെ സുഹൃത്ത് ജൂലിയനും അവയെ രക്ഷിക്കാനായി കഠിനമായി പരിശ്രമിച്ചു.
കഴിഞ്ഞ ദിവസം ന്യുസീലന്‍ഡിലെ സ്റ്റുവാര്‍ട്ട് ഐലന്‍ഡില്‍ തിമിംഗലങ്ങള്‍ കൂട്ടത്തോടെ കരക്കടിഞ്ഞു ചത്തത് വാര്‍ത്തയായിരുന്നു. ഈ സംഭവത്തിനു ദൃസാക്ഷിയായ സഞ്ചാരിയും ബ്ലോഗറും കൂടിയായ ലിസ് കാള്സണ് ഇന്‍സ്റ്റഗ്രാമില്‍ ഇട്ട ഒരു കുറിപ്പാണിത്.
സ്റ്റുവാര്‍ട്ട് ഐലന്‍ഡില്‍ ഒറ്റപ്പെട്ട ഒരു ബീച്ചില്‍ തങ്ങളുടെ വൈകുന്നേരം ചിലവഴിക്കാനെത്തിയതായിരുന്നു ലിസും സുഹൃത്തും. ബീച്ചില്‍ നിന്നും അവര്‍ താമസിക്കുന്ന ക്യാമ്പിലേക്ക് മടങ്ങാനൊരുങ്ങവേയാണ് കടലില്‍ നിന്നും എന്തോ ഒന്ന് കടല്‍ തീരത്തേക്ക് ഇരച്ചു കയറി വരുന്നത് അവരുടെ ശ്രദ്ധയില്‍പെട്ടത്. ഏകദേശം നൂറ്റിയമ്പതോളം തിമിംഗലങ്ങളുടെ കൂട്ടമായിരുന്നു അത്.
തിരയ്ക്കൊപ്പം അബദ്ധത്തില്‍ കരയ്ക്കടിയുകയായിരുന്നു തിമിംഗലങ്ങള്‍. ഇതൊരു അപൂര്‍വ്വമായ പ്രതിഭാസമാണ്. കടലിലൂടെ കൂട്ടമായി പൊയ്ക്കൊണ്ടിരിക്കെ, ദിശ തെറ്റി കരയ്ക്കടിയുന്നതാണ് ഈ പ്രതിഭാസം. ശേഷം മരണം മാത്രമായിരിക്കും ഇവയുടെ വിധി.
ഒന്നുകില്‍ കരയില്‍ കിടന്ന് വെള്ളം വാര്‍ന്ന് ചാകും. അല്ലെങ്കില്‍ തിരയടിക്കുമ്പോള് അവയുടെ തലയ്ക്ക് മുകളിലായിഉള്ള ദ്വാരത്തിലൂടെ വെള്ളം കയറി മരിക്കും. ശരീരത്തിന്റെ ഭാരകൂടുതല്‍ മൂലം മണലില്‍ നിന്ന് തിരിച്ച് നീന്തി കടലിലെത്താനും ഇവയ്ക്ക് കഴിയില്ല.
കൗതുകം മാറിയതോടെ അപകടം മനസിലാക്കിയ ലിസും ജൂലിയനും തിമിംഗലങ്ങളെ രക്ഷിക്കുന്നതിനായി കിണഞ്ഞു പരിശ്രമിക്കാന്‍ തുടങ്ങി. എന്നാല്‍ അവയുടെ ഭാരവും വലിപ്പവും രക്ഷാപ്രവര്‍ത്തനം ചെയ്യുന്നതിന് തടസ്സമാകുകയായിരുന്നു. തുടര്‍ന്ന് സഹായത്തിനായി ആളെ വിളിക്കാന്‍ ജൂലിയന്‍ ദ്വീപിനകത്തേക്ക് പോയി. അപ്പോഴും തന്നെ കൊണ്ട് ആകും പോലെ അവയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു ലിസ്.
പക്ഷെ ജീവനും മരണത്തിനും ഇടയ്ക്ക് കിടന്ന് പിടയ്ക്കുന്ന തിമിംഗലങ്ങള്‍ക്ക് നടുവില്‍ ഞാന്‍ നിസ്സഹായനായി. അവയുടെ കരച്ചില് കേട്ട് നില്ക്കാന് മാത്രമേ തനിക്കായുള്ളൂ എന്നും ലിസ്സ് തന്റെ കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.
മണിക്കൂറുകള്‍ക്ക് ശേഷം കുറെ ആളുകളെയും കൊണ്ട് സുഹൃത്ത് എത്തിയെങ്കിലും ഗുണമുണ്ടായില്ല. കാരണം ആര്‍ക്കും ഒരു തിമിംഗലത്തെ പോലും വലിച്ചെടുത്ത് തിരിച്ച് കടലിലേക്ക് വിടാനായില്ല. അടുത്ത ദിവസം പകല്‍ ശ്വാസം മാത്രം കഴിച്ചു കിടന്ന അവസാനത്തെ തിമിംഗലവും ചത്തു. ‘ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത രാത്രി’ എന്നാണ് ലിസ് ഈ ഓര്‍മ്മയെ കുറിക്കുന്നത്.
Post Your Comments