
തിരുവനന്തപുരം: വാവര്‍ എന്നത് വാപരന്‍ എന്ന ശിവഭൂത ഗണമാണെന്നും മുസ്ലിംമല്ലെന്നും പറഞ്ഞ ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചര്‍ക്ക് ചുട്ട മറുപടയുമായി ശബരിമല തന്ത്രി കുടുംബാംഗം രാഹുല്‍ ഈശ്വര്‍ രംഗത്ത്. വാവര്‍ മുസ്ലിംമാണെന്നുള്ളതിന് തെളിവുണ്ടെന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നു. വാവര്‍-അയ്യപ്പന്‍ സൗഹൃദം സത്യമാണ്. അതിനുള്ള തെളിവ് ശബരിമലയില്‍ തന്നെയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഹിന്ദു ഐക്യം നടപ്പിലാക്കാന്‍ എന്തെങ്കിലും വിളിച്ചു പറയുകയല്ല വേണ്ടതെന്നും സത്യങ്ങള്‍ അറിഞ്ഞുവേണം സംസായരിക്കാനെന്നും രാഹുല്‍ പറയുന്നു. 1950 ല്‍ കോടതിയില്‍ നടന്ന കേസില്‍ ശബരിമലയിലെ അന്നത്തെ തന്ത്രി കണ്ഠരര്‍ ശങ്കരര്‍ വാവര്‍ മുസ്ലീമാണെന്ന വാദം ശരിവച്ചിരുന്നു. പാത്തുമ്മയുടെയും സെയ്താലിയുടെയും മകനാണ് വാവര്‍. ശബരിമലയില്‍ പ്രത്യേകമായ ഒരിടം വാവര്‍ക്കുണ്ട്. അവിടെ വിഗ്രഹങ്ങളൊന്നും തന്നെയില്ല.
വാവര്‍ മുസ്ലിംമാണെന്നതിനുള്ള തെളിവാണിതെന്നും രാഹുല്‍ പറയുന്നു. എരുമേലി അമ്പലത്തിലെ ഉത്സവം നടക്കുന്നത് തന്നെ അവിടുത്തെ മുസ്ലിം പള്ളിക്ക് ചുറ്റുമാണ്. ഇത്തരം തെളിവുകള്‍ മതി വാവര്‍ മുസ്ലീമാണെന്ന് വ്യക്തമാകാന്‍. സത്യങ്ങള്‍ മറുച്ചുവെച്ചുള്ള ശശ.ികല ടീച്ചറുടെ പ്രസ്താവന ശരിയല്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തുന്നു.
മുസ്ലീങ്ങളുടെ നെഞ്ചത്ത് കയറിയാല്‍ മാത്രമേ ഹിന്ദു ഐക്യം നടപ്പിലാകൂ എന്ന ചിന്തയാണിത്. മഹാബലിയെക്കുറിച്ച് നേരത്തെ ഞെട്ടിപ്പിക്കുന്ന പ്രസ്താവനയിറക്കിയതിനുപിന്നാലെയാണ് വാവര്‍ വിഷയത്തില്‍ ശശികല ടീച്ചര്‍ സംസാരിച്ചത്. മഹാബലി കേരളം ഭരിച്ചില്ലെന്നും മഹാബലിയില്‍നിന്നും കേരളത്തെ രക്ഷിക്കുകയാണ് വാമനന്‍ ചെയ്തതെന്നുമുള്ള പ്രസ്താവനയായിരുന്നു ശശികല ടീച്ചര്‍ ഉയര്‍ത്തിയത്.
Post Your Comments