IndiaNews

ബച്ചന് നേരെ ഒളിയമ്പെയ്ത് കഡ്ജു : തിരിച്ചടിച്ച് ബച്ചന്‍

മുംബൈ : രാഷ്ട്രീയ നേതാക്കളെയും, സെലിബ്രിറ്റി താരങ്ങളേയും തന്റെ വാക്കുകള്‍ കൊണ്ട് രൂക്ഷമായി പരിഹസിക്കുന്ന ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു ഇത്തവണ ഒളിയമ്പ് തൊടുത്തുവിട്ടത് അമിതാഭ് ബച്ചനു നേരെ.
ഏതാനും ഹാസ്യവേഷങ്ങളും തട്ടുപൊളിപ്പന്‍ വാചകമടികളുമല്ലാതെ ബച്ചന്റെ തലയില്‍ ഒന്നുമില്ലെന്നായിരുന്നു കട്ജു സമൂഹമാധ്യമത്തില്‍ കുറിച്ചത്.

സമൂഹമാധ്യമത്തില്‍ രൂക്ഷപരിഹാസത്തിന്റെ അമ്പ് തൊടുത്തുവിട്ട ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിനു ബച്ചന്റെ തകര്‍പ്പന്‍ മറുപടിയും വന്നു. കട്ജുവിന്റെ വാക്കുകള്‍ 100% സത്യമെന്നും തന്റെ തല ശൂന്യമാണെന്നും ബച്ചന്‍ തിരിച്ചടിച്ചു. ‘പിങ്ക്’ സിനിമയിലെ ബച്ചന്റെ ശ്രദ്ധേയവേഷത്തെ മാധ്യമങ്ങളും ആരാധകരും പ്രശംസിക്കുന്നതിനിടെയാണു കട്ജു പതിവുപോലെ ബച്ചനു നേരെ ഒളിയമ്പെയ്തത്.
മാധ്യമപ്രവര്‍ത്തകരെയും കട്ജു വെറുതെവിട്ടില്ല. ബച്ചനെ വാഴ്ത്തുന്ന അവരുടെ തലയിലും ഒന്നുമില്ല കട്ജു പരിഹസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button