നവരത്നങ്ങള്‍ ജ്യോതിഷ പ്രകാരം നവഗ്രഹങ്ങളെ പ്രതിനിധീകരിക്കുന്നതാണ്. ജന്മസമയവും നക്ഷത്രവും അനുസരിച്ച് ഓരോ നക്ഷത്രക്കാര്‍ക്കും അവരുടെ രത്നങ്ങള്‍ ധരിക്കാം. അല്ലാതെ ഏതെങ്കിലും രത്നങ്ങള്‍ ധരിച്ചാല്‍ അത് ഗുണത്തേക്കാളേറെ ദോഷങ്ങളാണ് ഉണ്ടാക്കുക എന്നതാണ് സത്യം.
വജ്രം, മരതകം, പുഷ്യരാഗം, വൈഡൂര്യം, ഇന്ദ്രനീലം, ഗോമേദകം, പവിഴം, മുത്ത്, മാണിക്യം എന്നിവയാണ് നവരത്നങ്ങള്‍. മരതകം ധരിക്കുന്നത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നു.കൂടാതെ ഏത് കാര്യത്തിനും വിജയം ആഗ്രഹിക്കുന്നവര്‍ മരതകം ധരിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
സാധാരണ എല്ലാവരും വജ്രം ധരിക്കാറുണ്ട്. ഇത് സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനും വ്യക്തിസ്വഭാവത്തിനും ഏറ്റവും നല്ലതാണ്.രാജയോഗമാണ് മുത്ത് ധരിക്കുന്നതിലൂടെ ലഭിക്കുന്നത്. മാത്രമല്ല മാനസികമായും ശാരീരികമായും മുത്ത് നല്‍കുന്ന ഗുണം വളരെ വലുതാണ്.
പുഷ്യരാഗം ധരിക്കുന്നതും സമ്പല്‍സമൃദ്ധിക്കും ഈശ്വരാനുഗ്രഹത്തിനും വളരെയധികം സഹായിക്കുന്നു.
മാണിക്യം ധരിക്കുന്നത് മാനസികമായി തകര്‍ച്ച അനുഭവിക്കുന്നവര്‍ക്ക് നല്ലതാണ്. ഊര്‍ജ്ജസ്വലത വര്‍ദ്ധിപ്പിക്കുന്നതിനും മാണിക്യം സഹായിക്കുന്നു.പവിഴം സ്ത്രീകള്‍ ധരിക്കുന്നത് നല്ലതാണ്. ദീര്‍ഘസുമംഗലിയായിരിക്കുന്നതിനും കാര്യപ്രാപ്തിക്കും പവിഴം ധരിക്കുന്നത് ഗുണകരമാകും.
നവരത്നങ്ങളില്‍ പ്രധാനിയാണ് വൈഡൂര്യം. വൈഡൂര്യം ധരിച്ചാലുള്ള ഗുണങ്ങളും എടുത്ത് പറയേണ്ടതാണ്. ആരോഗ്യം, ഏകാഗ്രത എന്നിവയ്ക്ക് ഏറ്റവും നല്ലതാണ് വൈഡൂര്യം.ഇന്ദ്രനീലവും സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ്. ദീര്‍ഘായുസ്സ്, ശനിദോഷ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് ഇന്ദ്രനീലം ധരിക്കുന്നത് വളരെ നല്ലതാണ്.രാഹു ദോഷമുള്ളവര്‍ ഗോമേദകം ധരിച്ചാല്‍ ദോഷങ്ങള്‍ മാറും എന്നാണ് വിശ്വാസം.
Post Your Comments