ലണ്ടന്‍ : സ്‌കൂള്‍ മാനേജ്‌മെന്റ് തീരുമാനത്തിനെതിരെ ഇംഗ്ലണ്ടിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ഷോര്‍ട്‌സ് ധരിച്ച് സ്‌കൂളിലെത്തി. എക്‌സേറ്ററിലെ ഐ.എസ്.സി.എ അക്കാദമിയിലെ അഞ്ചു വിദ്യാര്‍ത്ഥികളാണ് ക്‌ളാസില്‍ ഷോര്‍ട്‌സ് ധരിച്ചെത്തിയത്. ചൂട് കാലത്ത് ഷോര്‍ട്‌സ് ധരിക്കാന്‍ പാടില്ലെന്നും വേണമെങ്കില്‍ പാവാട ധരിക്കാമെന്നുമാണ് ചട്ടം. ഇതിനെതിരെ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും രംഗത്ത് വന്നിട്ടുണ്ട്.
ബ്രിട്ടനിലെ ചൂട് തുടരുകയാണെങ്കില്‍ സ്‌കൂള്‍ യൂണിഫോമില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്ന് സ്‌കൂളിലെ മുതിര്‍ന്ന അദ്ധ്യാപികയായ എയ്മി മിത്‌ഷെല്ല് പറയുന്നു. സ്‌കൂളിലെ കുട്ടികളുടേയും ജീവനക്കാരുടെയും താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് യൂണിഫോമില്‍ മാറ്റം വരുത്തണമെന്ന അഭിപ്രായമാണ് തനിക്കെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഷോര്‍ട്ട്‌സ് ഇപ്പോള്‍ ഞങ്ങളുടെ യൂണിഫോമിന്റെ ഭാഗമല്ലെന്നാണ് സ്‌കൂളിലെ പ്രഥമാധ്യാപികയുടെ നിലപാട്. എന്നാല്‍ വിദ്യാര്‍ത്ഥികളോടും അവരുടെ കുടുംബാംഗങ്ങളോടും ആലോചിക്കാതെ ഒരു മാറ്റമുണ്ടാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ചൂട് അധികമായാല്‍ മാറ്റം വരുത്താന്‍ ശ്രമിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments