കലിഫോർണിയ: ആൺകുട്ടികളുടെ യൂണിഫോം ധരിക്കാൻ സ്കൂൾ അധികൃതർ നിർബന്ധിച്ചതിനെ തുടർന്ന് ട്രാൻസ്‌ജൻഡർ പെൺകുട്ടി കേസിന് തയ്യാറാകുന്നു. ഇന്ത്യൻ വംശജയായ എട്ടു വയസ്സുള്ള നികോൾ (നിക്കി) ബ്രാറും അവളുടെ മാതാപിതാക്കളുമാണ് കലിഫോർണിയയിലെ ഹെറിറ്റേജ് ഓക് സ്കൂളിനെതിരെ രംഗത്തെത്തിയത്. സ്കൂളുകാർ നികോൾ എന്നു പേരുമാറിയ മകളെ അങ്ങനെ പേരുവിളിക്കാൻ തയാറായില്ലെന്നും മാതാപിതാക്കളായ പ്രിയ ഷായും ജസ്പ്രീത് ബ്രാറും ആരോപിച്ചു. കലിഫോർണിയ സംസ്ഥാനത്തു ലിംഗവിവേചനത്തിനെതിരെ നിലവിലുള്ള നിയമം ചൂണ്ടിക്കാട്ടിയാണു കേസു കൊടുത്തിരിക്കുന്നത്.
അധ്യാപകർക്കു നികോളിനെ മറ്റു കുട്ടികൾ കളിയാക്കുന്നതു തടയാൻ ശ്രമിക്കരുതെന്ന് നിർദേശം കിട്ടിയിരുന്നതായും പരാതിയിൽ ആരോപിക്കുന്നുണ്ട്. മാത്രമല്ല പെൺകുട്ടികളുടെ ശുചിമുറി ഉപയോഗിക്കുന്നതിനും വിലക്കുണ്ടായിരുന്നു. വിവേചനവും പരിഹാസവും സഹിക്കാതെ സ്കൂളു മാറേണ്ടിവന്നതായും പറയുന്നു.
Post Your Comments