
കൊച്ചി: പത്തനംതിട്ടയില്‍ സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥികളെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ തടഞ്ഞു നിര്‍ത്തി ബാബറി ബാഡ്ജ് പതിച്ച സംഭവത്തില്‍ പ്രതികരണവുമായി മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ കെജെ ജേക്കബ്. സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥികളുടെ ഉടുപ്പില്‍ ‘ബാബ്റി’ ബാഡ്ജ് കുത്തിയ സംഭവത്തില്‍ അന്വേഷണം നടത്തി കുറെയെണ്ണത്തെ പിടിച്ച് അകത്തിടണമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. സമൂഹത്തിലെ വര്‍ഗീയവാദികളെ എല്ലാം പിടിച്ച് ഒരേ ജയിലില്‍ അടയ്ക്കണമെന്നും അദ്ദേഹം പറയുന്നു. ഇങ്ങനെ ജയിലില്‍ അടയ്ക്കുന്നവരെ കൊണ്ട് കെ റെയില്‍ നടപ്പാക്കുന്നുണ്ടെങ്കില്‍ അതിനാവശ്യമായ പാറ മുഴുവന്‍ പൊട്ടിച്ചെടുക്കണമെന്നും അദ്ദേഹം കുറിച്ചു.
Read Also : വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാനൊരുങ്ങി പ്രമുഖ കമ്പനികൾ
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ, ‘തലശ്ശേരിയില്‍ വഴിയിലൂടെ തോന്ന്യാസം വിളിച്ചു പറഞ്ഞുപോയ കുറെ സംഘികളെ പൊലീസ് അറസ്റ്റ് ചെയ്തു; അവരെ കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. പത്തനംതിട്ടയില്‍ പള്ളിക്കൂടത്തില്‍ പോയ പിള്ളേരുടെ ഉടുപ്പില്‍ ‘ബാബ്റി’ ബാഡ്ജ് കുത്തിയ സംഭവത്തില്‍ സുഡാപ്പികളുടെ പേരില്‍ കേസെടുത്തിട്ടുണ്ട്. അന്വേഷിച്ചു കുറെയെണ്ണത്തെ അകത്തിടണം. ഇനി വേറെ ഒരു കൂട്ടരുണ്ട്; തുപ്പല്‍ ഹലാലിന്റെ ആളുകളാണ്. കൂടുതലും ക്രിസ്ത്യന്‍ വര്‍ഗീയവാദികള്‍.
സംഘി-സുടാപ്പി സഹകരണ സംഘത്തിലെ പുതിയ അവതാരപ്പിറപ്പുകളാണ്. കുറെയെണ്ണത്തെ പൊക്കണം. എല്ലാത്തിനും നല്ല ശിക്ഷ വാങ്ങിക്കൊടുക്കണം എന്നിട്ടു പറ്റുമെങ്കില്‍ എല്ലാത്തിനെയും ഒറ്റ ജയിലില്‍ ഇടണം. പറ്റിയ ജയില്‍ ഇല്ലെങ്കില്‍ ഒരെണ്ണം പണിയണം. കാശില്ലെങ്കില്‍ കിഫ്ബിയില്‍ നിന്നു വായ്പയെടുക്കണം. കെ റെയില്‍ നടപ്പാക്കുന്നുണ്ടെങ്കില്‍ അതിനാവശ്യമായ പാറ മുഴുവന്‍ ഇവന്മാരെ കൊണ്ട് പൊട്ടിച്ചെടുക്കണം. ഇല്ലെങ്കില്‍ നാഷണല്‍ ഹൈവേ എന്തായാലും വരുന്നുണ്ടല്ലോ. ബാക്കി നാട്ടിലെ പ്രശ്‌നങ്ങള്‍ പതുക്കെയാണെങ്കിലും നമുക്ക് പരിഹരിക്കാവുന്നതേയുള്ളൂ’.
Post Your Comments