ദുബായ് : സ്ലിംഗ് ഷോട്ട് ഉപയോഗിച്ച് ബഹുനില കെട്ടിടങ്ങള്‍ക്ക് മുകളില്‍ നിന്ന് ചാടുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ വ്യാജമാണെന്ന സ്ഥിരീകരണവുമായി ദുബായ് പൊലീസ്. ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലായ വീഡിയോ ആണ് വ്യാജമാണെന്നാണ് പൊലീസ് വ്യക്തമാക്കിയത്. സെപ്റ്റംബര്‍ 17 മുതല്‍ ഫേസ്ബുക്കില്‍ വൈറലായ വീഡിയോ ഒരുലക്ഷത്തിപതിനാലായിരം പേര്‍ കാണുകയും 2,200 ഷെയറുകളും ലഭിച്ചിരുന്നു. വീഡിയോ വാട്ട്‌സ്ആപ്പിലും ട്വിറ്ററിലും വ്യാപകമായി പ്രചരിച്ചിരുന്നു.
ദുബായ് മറീനയ്ക്കടുത്തെ ഹെലിപ്പാഡ് സൗകര്യമുള്ള കെട്ടിടത്തിന് മുകളില്‍ നിന്ന് സ്ലിംഗ് ഷോട്ടില്‍ ചാടി കൃത്യമായി നിലത്തെത്തുന്നതാണ് വൈറലായ വീഡിയോ. കഴിഞ്ഞ ജൂലൈയില്‍ രണ്ട് പ്രൊഫഷണല്‍ സ്‌കൈ ഡൈവര്‍മാര്‍ ചേര്‍ന്ന് 300 അടി ഉയരത്തില്‍ നിന്ന് ചാടി ദുബായിലെ സ്‌കൈഡൈവ് ദുബായ് സോണില്‍ ലാന്‍ഡ് ചെയ്തിരുന്നു. യഥാര്‍ത്ഥ വീഡിയോ ആണെന്നു കരുതി ഷെയര്‍ ചെയ്ത് കമന്റ് ചെയ്തവരില്‍ പലരും പൊലീസിന്റെ വെളിപ്പെടുത്തലോടെയാണ് സംഭവത്തിന്റെ നിജസ്ഥിതി മനസിലാക്കുന്നത്. സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുന്നതെന്തും നിജസ്ഥിതി അറിയാതെ ഷെയര്‍ ചെയ്യുന്ന യുവാക്കള്‍ക്കുള്ള മുന്നറിയിപ്പ് കൂടിയായിരുന്നു വീഡിയോ വ്യാജമാണെന്നുള്ള പൊലീസ് മുന്നറിയിപ്പ്.
Post Your Comments