വാഷിങ്ടൺ: കാശ്മീർ ഭീകരാക്രമണത്തെ അപലപിച്ച് വൈറ്റ് ഹൗസ്. തീവ്രവാദത്തിനെതിരെ ഇന്ത്യയുമായി കൈകോർക്കുമെന്ന് വൈറ്റ് ഹൗസ് വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്വം വഹിച്ച ധീരജവാന്മാരുടെ വിയോഗത്തിൽ അനുശോചനവും രേഖപ്പെടുത്തി.
കശ്മീരിലെ ഉറിയിൽ ഞായറാഴ്ച പുലർച്ചെയാണ് ഭീകരാക്രമണം ഉണ്ടായത്. കശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപമം സൈനിക ആസ്ഥാനത്താണ് ആക്രമണം ഉണ്ടായത്. തുടർന്ന് പാർപ്പിടത്തിനു സമീപം ഉണ്ടായ തീപിടുത്തത്തിലാണ് മരണസംഖ്യ കൂടിയത്. ആക്രമണത്തിൽ 17 ജവാന്മാർ മരിക്കുകയും 4 ഭീകരരെ സൈന്യം വധിക്കുകയും ചെയ്തു. ജെയ്‌ഷെ മുഹമ്മദാണ് ഭീകരാക്രമണത്തിന് പിന്നിലെന്ന് ഇന്ത്യ ആരോപിക്കുന്നു.
Post Your Comments