നൂതന മിസൈലുകൾ വിക്ഷേപിക്കാൻ സാധിക്കുന്ന ലോകത്തിലെ മികവുറ്റ യുദ്ധക്കപ്പലുകളിൽ ഒന്ന്
മുംബൈ: ഇന്ത്യ തദ്ദേശീയമായി നിർമിച്ച നാവികസേനയുടെ അത്യാധുനിക യുദ്ധക്കപ്പൽ ‘മോർമുഗാവോ’ നീറ്റിലിറക്കി. അത്യാധുനിക സജ്ജീകരണങ്ങളുള്ള മിസൈല്‍ നശീകരണ കപ്പലായ ‘മോര്‍മുഗാവോ’ ലോകത്തെ മികച്ച യുദ്ധോപകരണങ്ങളുമായി കിടപിടിക്കുന്നതാണെന്ന് നാവികസേന അഡ്മിറല്‍ ചീഫ് സുനില്‍ ലന്‍ബ വ്യക്തമാക്കി. മുംബൈ മാസഗോൺ ഡോക് യാർഡിൽ നടന്ന ചടങ്ങിൽ നാവികസേനാ മേധാവി സുനിൽ ലാംബയുടെ ഭാര്യ റീനയാണ് മിസൈല്‍ നശീകരണ കപ്പല്‍ അറബിക്കടലില്‍ ഇറക്കിയത്.മിസൈലുകളും അന്തര്‍വാഹിനികളെ ചെറുക്കാനുള്ള റോക്കറ്റ് ലോഞ്ചറുകളും വഹിക്കാന്‍ ശേഷിയുള്ള ഈ കപ്പലിന് രണ്ട് ഹെലികോപ്ടറുകളും വഹിക്കാന്‍ കഴിയും
പരിശോധനകളും പരീക്ഷണങ്ങളും പൂർത്തിയാകുന്നതോടെ ‘ഐ.എൻ.എസ് മോർമുഗാവോ’ എന്ന പേരിൽ കപ്പൽ രണ്ട് വർഷത്തിനുള്ളിൽ നാവികസേനയുടെ ഭാഗമാകും. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള മാസ്ഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്സ് ലിമിറ്റഡാണ് (എം.ഡി.എല്‍) മോര്‍മുഗാവോ നിര്‍മ്മിച്ചിരിക്കുന്നത്. ഇത്തരം നാലു കപ്പലുകള്‍ കൂടി എം.ഡി.എല്ലില്‍ നിര്‍മ്മിക്കും. 2020- 2024 കാലഘട്ടത്തില്‍ അവ പുറത്തിറക്കുമെന്നും സേന വ്യക്തമാക്കി.
Post Your Comments