IndiaNews

സംശയ രോഗം :ഭര്‍ത്താവ് ഭാര്യയുടെ മൂക്ക് കടിച്ചുപറിച്ചു

ഷാജഹാന്‍പൂര്‍: സൗന്ദര്യം കൂടി ഭാര്യയിലുള്ള സംശയം മൂലം ഭര്‍ത്താവ് അവരുടെ മൂക്ക് കടിച്ചുപറിച്ചു. ഭാര്യയെ വിരൂപയാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ ആക്രമണം. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. ഭർത്താവിന്റെ മദ്യപാനവും സംശയരോഗവുമാണ് ഭാര്യയുടെ ഈ ദുര്യോഗത്തിനു കാരണം.സഞ്ജീവ് റാത്തോഡ് എന്നയാളാണ് ഭാര്യ കമലേഷിന്‍റെ മൂക്ക് കടിച്ചുപറിച്ചത്.

ഏഴു വര്‍ഷം മുന്‍പാണ് ഇവര്‍ വിവാഹിതരായത്. നരോത് ഹന്‍സ്രം സ്വദേശികളായ ഇവര്‍ക്ക് ആറു വയസ്സുള്ള കുട്ടിയുമുണ്ട്. വിവാഹത്തിന്റെ ആദ്യ നാളുകളിൽ തന്നെ സൗന്ദര്യവതിയായ ഭാര്യയെ സംശയത്തോടെയാണ് സഞ്ജീവ് നോക്കിക്കണ്ടത്. കമലേഷ് ചെയ്യുന്ന എന്ത് കാര്യങ്ങളിലും കുറ്റം കണ്ടു പിടിക്കുകയും മദ്യപാനിയായ ഇയാൾ നിരന്തരം അവരുമായി വഴക്കിലേർപ്പെടുകയും ചെയ്തു.

ഭാര്യയുടെ സൗന്ദര്യമാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്നും അയാള്‍ കരുതി.ബുധനാഴ്ച രാവിലെ വന്ന ഒരു ഫോണ്‍ കോളിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും തുടർന്ന് വഴക്കിനിടയിൽ സഞ്ജീവ് കമലേഷിന്‍റെ മൂക്ക് കടിച്ചെടുക്കുകയും ചെയ്തു.സംഭവത്തിനു ശേഷം സഞ്ജീവ് ഒളിവിലാണ്.കമലേഷിന്റെ മാതാപിതാക്കൾ പരാതി കൊടുത്തിട്ടുള്ളതായാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button