റിയാദ്: സ്മാര്‍ട്ട് ഫോണുകള്‍ ലോകവ്യാപകമായതോടെ ഇപ്പോള്‍ സന്തോഷമായാലും സങ്കടമായാലും എല്ലാം മറ്റൊരാളെ അറിയിക്കാന്‍ നീട്ടി ടൈപ്പ് ചെയ്യേണ്ട ആവശ്യംഇല്ലാതായി. ഇമോജികള്‍ വന്നതോടെയാണ് ഈ സ്ഥിതി മാറിയത്.. ഇതാണ് ഒരു പതിനഞ്ചുകാരിയെ ഹിജാബി ഇമോജികള്‍ എന്ന ആശയം മുന്നോട്ടു വയ്ക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്.
പരസ്പരം വിവരങ്ങള്‍ കൈമാറുന്നതില്‍ ഇമോജികള്‍ക്കുള്ള പങ്ക് വളരെയധികം വര്‍ദ്ധിച്ചു കഴിഞ്ഞു.ഇതാണ് റിയാദ് സ്വദേശിനിക്ക് ഈ ആശയത്തിന് പ്രേരണയായത്. തന്നെ പ്രതിനിധികരിച്ച് എന്തെങ്കിലും ഒന്ന് വേണം എന്ന ആഗ്രഹത്തിലാണ് ഹിജാബ് ധരിക്കുന്ന നിരവധി സ്ത്രീകള്‍ക്കും കൂടി വേണ്ടി ഹിജാബി ഇമോജി അവള്‍ രംഗത്തിറക്കിയിരിക്കുന്നത്.സൗദി സ്വദേശിനിയായ റയോഫ് അല്‍ഹുമേദിയാണ് ഹിജാബി ഇമോജികളുടെ പിന്നില്‍.
Post Your Comments