NewsIndia

എംബസിയുടെ അനുമതിയില്ല: കുഞ്ഞിനെ അനാഥാലയത്തിലേക്ക് അയയ്ക്കാനുള്ള നീക്കത്തിനെതിരെ സുഷമ സ്വരാജ്

ന്യൂഡൽഹി: ബ്രിട്ടീഷ് ദമ്പതികൾക്ക് വാടക ഗർഭധാരണത്തിലൂടെ പിറന്ന കുഞ്ഞിനെ അനാഥാലയത്തിലേക്ക് അയയ്ക്കാനുള്ള നീക്കത്തിനെതിരെ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ബ്രിട്ടീഷ് ദമ്പതികളായ ക്രിസ്, മിഷേൽ ന്യൂമാൻ എന്നിവർക്ക് ഇന്ത്യയിൽ വച്ച് വാടക ഗർഭധാരണത്തിലൂടെ പിറന്ന കുഞ്ഞിനെ നാട്ടിലേക്ക് കൊണ്ടുപോകാൻ ബ്രിട്ടീഷ് എംബസി അനുവദിക്കാത്തതിനെ തുടർന്നാണ് കുട്ടിയെ അനാഥാലയത്തിലാക്കാൻ നീക്കം. ഇതിനെതിരെയാണ് സുഷമ സ്വരാജിന്റെ വിമർശനം.

ട്വിറ്ററിലൂടെയായിരുന്നു സുഷമ സ്വരാജ് തന്റെ നിലപാട് വ്യക്തമാക്കിയത്. വാടക ഗർഭധാരണത്തിലൂടെ പിറന്ന കുഞ്ഞിന് അനാഥാലയമാണോ അഭയസ്ഥാനമാകേണ്ടതെന്നായിരുന്നു സുഷമയുടെ ട്വീറ്റ്. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് മെഡിക്കൽ വീസയിലാണ് ക്രിസും മിഷേലും ഇന്ത്യയിലെത്തിയത്. ഇവരുടെ വിസാ കാലാവധി ഒക്ടോബർ 7 ന് അവസാനിക്കുകയാണ്. മതിയായ പരിശോധനകൾ നടത്തിയതിനു ശേഷം മാത്രമേ കുഞ്ഞിന് രേഖകൾ അനുവദിക്കാനാകൂ എന്ന എംബസിയുടെ നിലപാട് മൂലം കുഞ്ഞിനെ അനാഥാലയത്തിൽ ഏൽപ്പിച്ച് പോകാനായി ഈ ദമ്പതികൾ നിർബന്ധിതരായിരിക്കുകയാണ്. വാടക ഗർഭധാരണത്തിന് വ്യാവസായിക മുഖം നൽകിയവർതന്നെ ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് സുഷമ സ്വരാജ് ആവശ്യപ്പെട്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button