NewsGulf

മിനായില്‍ കല്ലേറ് കര്‍മം തുടങ്ങി

മിന: തിങ്കളാഴ്ച മിനായില്‍ പിശാചിന്റെ പ്രതീകത്തിനുനേരെയുള്ള കല്ലേറ് കര്‍മത്തിന് തുടക്കംകുറിച്ചു. ഹാജിമാര്‍ കല്ലേറ് കര്‍മം നടത്തിയത് ജംറകളിലെ ഏറ്റവും വലിയ പിശാചിന്റെ പ്രതീകമായ ജംറത്തുല്‍ അക്ബയിലാണ് . ഞായറാഴ്ച അറഫയില്‍നിന്ന് നേടിയെടുത്ത വിശുദ്ധിയും മുസ്ദലിഫയിലെ വിശ്രമത്തിനും ശേഷമാണ് ബലിപെരുന്നാള്‍ ദിവസമായ തിങ്കളാഴ്ച അവര്‍ മിനായിലെത്തിയത്.

ജംറയില്‍ കര്‍മം നടത്തിയത് മുസ്ദലിഫയില്‍നിന്ന് ശേഖരിച്ച കല്ലുകളുമായാണ്. ഓരോ രാജ്യത്തുനിന്നുമുള്ള ഹാജിമാര്‍ക്ക് ഇതിനായി വ്യത്യസ്തസമയം അനുവദിച്ചിരുന്നു. സമയക്രമീകരണം തിരക്ക് നിയന്ത്രിക്കുന്നതിനായിരുന്നു ഏര്‍പ്പെടുത്തിയത്. കല്ലേറ് കര്‍മം പൂര്‍ത്തിയാക്കിയ ഹാജിമാര്‍ മക്കയില്‍ പോയി കഅബാ പ്രദക്ഷണം ചെയ്തു.

മുടിയെടുക്കുകയും സാധാരണ വേഷം ധരിക്കുകയും ചെയ്തു. അദ്ദാഹി കൂപ്പണ്‍ സംവിധാനം ബലികര്‍മത്തിനായി ഏര്‍പ്പെടുത്തിയത് ഏറെ സഹായകരമായി. ഈ കര്‍മം ചൊവ്വാഴ്ചയും ബുധനാഴ്ചയും തുടരും. ആയിരക്കണക്കിന് തീര്‍ഥാടകര്‍ പ്രയാസരഹിതമായും വിജയകരമായും കല്ലേറ് കര്‍മം തുടരുന്നതായി ഹജജ് സെക്യൂരിറ്റി വിഭാഗം കമാന്‍ഡര്‍ ഖാലിദ് ബിന്‍ ഗര്‍രാര്‍ അറിയിച്ചു.

സൗദി സുരക്ഷാ വിഭാഗം കാല്‍നടയായും മശാഇര്‍ ട്രെയിനിലുമായെത്തിയ ഹാജിമാരെ ജമറാത്ത് സമുച്ചയത്തില്‍ സഹായിക്കുന്നുണ്ട്. സമുച്ചയത്തിന്റെ താഴെനിലയില്‍ ഒരേസമയം അഞ്ച് ലക്ഷം പേരും ഒന്നാം നിലയില്‍ 35,000 പേരും കര്‍മം നടത്തുന്നുണ്ട്. ഹാജിമാര്‍ക്ക് പ്രയാസരഹിതമായി കര്‍മങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് സര്‍ക്കാര്‍ ഒരുക്കിയ സംവിധാനങ്ങളും മറ്റും ഞായറാഴ്ച സല്‍മാന്‍ രാജാവ് മിനായിലെത്തി നിരീക്ഷിച്ചു. തീര്‍ഥാടകരുടെ ഗതാഗത സൗകരൃങ്ങളും പുതുതായി മിനായില്‍ പൂര്‍ത്തിയാക്കിയ അത്യാധുനിക സംവിധാനങ്ങളും സുരക്ഷാ പ്രവര്‍ത്തനങ്ങളും രാജാവ് നേരില്‍ കണ്ട് വിലയിരുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button