ബംഗളുരു: കര്‍ണാടക-തമിഴ്നാട് നദീജലത്തര്‍ക്കം പ്രതിശ്രുത വധുവിനെയും ബന്ധുക്കളെയും പെരുവഴിയിലാക്കി. ബംഗളുരുവില്‍ നിന്നുള്ള ആര്. പ്രേമ എന്ന 25കാരിയാണ് വിവാഹത്തലേന്ന് കിലോമീറ്ററുകള്‍ നടന്നത്.കര്‍ണാടകയിലെ സംഘര്‍ഷം കാരണം പൊതുഗതാഗത സംവിധാനങ്ങളോ മറ്റ് വാഹനസൗകര്യമോ ലഭ്യമല്ല. അതിനാല്‍ വധുവും കുട്ടരും വരന്റെ വീട്ടിലേക്ക് കാല്‍നടയായി യാത്ര ചെയ്യുകയായിരുന്നു.
തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ഹൊസൂരിലേക്കാണ് പ്രേമയും ബന്ധുക്കളും നടന്നത്. തമിഴ്നാട് സ്വദേശിയായ യുവാവുമായി നാളെയാണ് പ്രേമയുടെ വിവാഹം.ബന്ധുക്കളും സുഹൃത്തുക്കളുമായി അറുനൂറോളം പേരെ വിവാഹത്തിന് ക്ഷണിച്ചിരുന്നെങ്കിലും വാഹനമില്ലാത്തതിനാല്‍ അടുത്ത ബന്ധുക്കളായ 20 പേര് മാത്രമാണ് വധുവിനൊപ്പം ഉള്ളത്. വിവാഹ വസ്ത്രങ്ങളും ആഭരണങ്ങളും കൊണ്ടാണ് സംഘത്തിന്റെ യാത്ര.
Post Your Comments