താരങ്ങളുടെ വിവാഹവും വിവാഹമോചനവും എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇപ്പോള്‍ വിവാഹമോചനവുമായി ബന്ധപ്പെട്ട് മലയാളത്തിന്റെ പ്രിയ നടിയായിരുന്ന കാവേരിയുടെ മുന്‍ഭര്‍ത്താവും സംവിധായകനുമായ സൂര്യ കിരണ്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് കാവേരി വേര്‍പിരിഞ്ഞതെന്നും താനിപ്പോഴും കാവേരിയെ സ്നേഹിക്കുന്നുണ്ടെന്നും സൂര്യ കിരണ്‍ അഭിമുഖത്തില്‍ തുറന്നു പറയുന്നു.
നാഗാര്‍ജുന അവതരിപ്പിക്കുന്ന ബിഗ് ബോസ് സീസണ്‍ 4-ല്‍ ബിഗ് ബോസില്‍ സൂര്യ കിരണ്‍ പങ്കെടുത്തിരുന്നു. ആദ്യവാരത്തില്‍ തന്നെ ഷോയില്‍നിന്നും എലിമിനേറ്റായ സൂര്യ കിരണ്‍ ബിഗ് ബോസിന് ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് വിവാഹ ബന്ധത്തിലെ പൊരുത്തക്കേടുകളെക്കുറിച്ച് തുറന്ന് സംസാരിച്ചത്. വര്‍ഷങ്ങളായി തങ്ങള്‍ ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും, കാവേരിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് താനെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
read also:‘മുഴുവന്‍ കേട്ടിട്ട് കെടന്ന് ചാടടാ’; അമ്മയുടെയും മകന്റെയും വഴക്ക് പങ്കുവച്ച് പൂർണിമ
’അതെ, അവള്‍ എന്നെ ഉപേക്ഷിച്ചുപോയെന്നത് സത്യമാണ്. പക്ഷേ ഞാന്‍ ഇപ്പോഴും അവളെ സ്നേഹിക്കുന്നു. അതെന്റെ തീരുമാനമായിരുന്നില്ല. എനിക്കൊപ്പം ജീവിക്കാന്‍ കഴിയില്ലെന്നാണ് അവള്‍ കാരണമായി പറഞ്ഞത്.’-സൂര്യ കിരണ്‍ വെളിപ്പെടുത്തി.
നടി സുചിതയുടെ സഹോദരനാണ് സൂര്യ കിരണ്‍. 2010ലായിരുന്നു സൂര്യ കിരണും കാവേരിയും വിവാഹിതരായത്. പിന്നീട് ഇവര്‍ വേര്‍പിരിഞ്ഞെന്ന വാര്‍ത്തകള്‍ വന്നെങ്കിലും ഇരുകൂട്ടരും അക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല.
Post Your Comments