Latest NewsNewsIndia

കേന്ദ്രസര്‍ക്കാര്‍ കാവേരി നദീ തീരത്ത് ഹൈഡ്രോകാര്‍ബണ്‍ പദ്ധതിക്ക് അനുമതി നല്‍കി;പ്രതിഷേധവുമായി കര്‍ഷക കൂട്ടായ്മകള്‍

ചെന്നൈ: കേന്ദ്രസര്‍ക്കാര്‍ കാവേരി നദീ തീരത്ത് ഹൈഡ്രോകാര്‍ബണ്‍ പദ്ധതിക്ക് അനുമതി നല്‍കി. പദ്ധതിയുടെ അനുമതി ലഭിക്കും മുന്‍പു തന്നെ തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമായിരുന്നു. ഖനനത്തിന് പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന മാനദണ്ഡത്തില്‍ ഇളവ് നല്‍കിയാണ് വിജ്ഞാപനമിറക്കിയത്. എന്നാലും പ്രതിഷേധവുമായി മുന്നോട്ട് പോവുകയാണ് കര്‍ഷക കൂട്ടായ്മകള്‍.

പരിസ്ഥിതി ആഘാത പഠനവും, പരാതി പരിഹാര സെല്ലും വേണമെന്ന മാനദണ്ഡം റദ്ദാക്കിയാണ് കേന്ദ്ര വിജ്ഞാപനം. തൂത്തുക്കുടി വെടിവയ്പ്പിലെ വിവാദ കമ്പനിയായ വേദാന്ത ഗ്രൂപ്പിനും ഒഎന്‍ജിസിക്കുമാണ് കരാര്‍ നല്‍കിയിരിക്കുന്നത്. പ്രദേശത്ത് 274 കിണറുകള്‍ കുഴിക്കാന്‍ വേദാന്ത ഗ്രൂപ്പ് ഒരുക്കം തുടങ്ങി. തീരദേശ നിയന്ത്രണ ചട്ടം കാറ്റില്‍പറത്തിയാണ് പ്രവര്‍ത്തനമെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.

ഭൂഗര്‍ഭ ജലത്തിന്റെ അളവ് കുത്തനെ കുറയുമെന്ന് കര്‍ഷകര്‍ ഭയക്കുന്നു. തമിഴ്‌നാട്ടിലെ കൃഷിയുടെ കേന്ദ്രം കൂടീയാണിവിടം. പദ്ധതിയുമായി മുന്നേട്ട് പോവുകയാണെങ്കില്‍ അധികം വൈകാതെ കൃഷിയെല്ലാം അവതാളത്തിലാകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button