IndiaNews

ബജറ്റ് സംയോജനം: റെയില്‍വേയ്ക്ക് ഭീമന്‍ ലാഭം

ന്യൂഡല്‍ഹി: അടുത്ത സാമ്പത്തികവര്‍ഷം മുതല്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പൊതു-റെയില്‍വേ ബജറ്റുകളുടെ സംയോജനത്തിലൂടെ റെയില്‍വേയ്ക്ക് ലഭിക്കാന്‍ പോകുന്നത് 10,000-കോടിയോളം രൂപയുടെ ലാഭം. ബജറ്റിന് പ്രത്യേകമായി കൊടുക്കേണ്ട ഡിവിഡന്‍റ് ഒഴിവാകും എന്നുള്ളതിനാലാണിത്. ബജറ്റ് സംയോജനത്തിന്‍റെ നടപടിക്രമങ്ങള്‍ നിശ്ചയിക്കാനായി രൂപംകൊടുത്ത ജോയിന്‍റ് കമ്മിറ്റി ധനമന്ത്രാലയത്തിന് തങ്ങളുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കഴിഞ്ഞു. ഈ കമിറ്റിയുടെ ശുപാര്‍ശകളില്‍ ഒന്ന്‍ റെയില്‍വേ നല്‍കേണ്ട ഡിവിഡന്‍റ് ഒഴിവാക്കുക എന്നുള്ളത്. ഖജനാവില്‍ നിന്ന്‍ റെയില്‍വേയ്ക്ക് ലഭിക്കുന്ന സമഗ്ര ബഡ്ജറ്ററി പിന്തുണ തുടരുകയും ചെയ്യും.

40,000-കോടി രൂപയോളം സമഗ്ര ബഡ്ജറ്ററി പിന്തുണയായി ലഭിക്കുന്ന റെയില്‍വേ 10,000-കോടി രൂപയാണ് ഡിവിഡന്‍റായി നല്‍കിയിരുന്നത്.

ജോയിന്‍റ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ക്യാബിനറ്റിന്‍റെ പരിഗണനയ്ക്കാകും ഇനിവരിക. അതുവരെ ഒന്നും അന്തിമതീരുമാനങ്ങളായി കരുതാനാകില്ല.

shortlink

Related Articles

Post Your Comments


Back to top button