ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി സുരേഷ് പ്രഭു റയില്‍വേ ബജറ്റ് അവതരിപ്പിക്കുന്നു. സുരേഷ് പ്രഭുവിന്റെ രണ്ടാമത്തെ ബജറ്റാണ് ഇത്. ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റുന്ന ബജറ്റായിരിക്കും ഇതെന്നും, സാധാരണക്കാരെ മുന്‍നിര്‍ത്തിയാണ് ബജറ്റ് തയാറാക്കിയതെന്നും സുരേഷ് പ്രഭു ബജറ്റ് അവതരണത്തിനു മുന്നോടിയായുള്ള ആമുഖ പ്രസംഗത്തില്‍ പറഞ്ഞു.
2000 കി.മി. ദൂരം വൈദ്യുതിവല്‍ക്കരിക്കും
2020 തോടെ ആളില്ലാ ലെവല്‍ക്രോസുകള്‍ പൂര്‍ണമായും ഒഴിവാക്കും
2800 കി.മി ദൂരത്തില്‍ പുതിയ റെയില്‍ പാതകള്‍ സ്ഥാപിക്കും
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് കൂടുതല്‍ റെയില്‍ പാതകള്‍
മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള സീറ്റ് റിസര്‍വേഷന്‍ കൂട്ടും
2018-19ല്‍ 8 കോടി തൊഴില്‍ ദിനങ്ങള്‍
400 സ്റ്റേഷനുകളില്‍ പിപിപി മോഡല്‍ വികസനം
400 സ്റ്റേഷനുകളില്‍ പിപിപി മോഡല്‍ വികസനം
ഈ വര്‍ഷം 100ഉം അടുത്ത വര്‍ഷം 400 ഉം സ്‌റ്റേഷനുകളില്‍ വൈഫൈ സൈകര്യം
സ്ത്രീകളുടെ കംബാര്‍ട്ട്‌മെന്റ് ട്രെയിനിന്റെ മധ്യഭാഗത്താക്കും
മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ലിഫ്റ്റ് എസ്‌കലേറ്റര്‍ സൗകര്യം
തിരുവനന്തപുരത്ത് സബര്‍ബന്‍ ലൈന്‍
ചെങ്ങന്നൂരില്‍ തീര്‍ത്ഥാടക സ്റ്റേഷന്‍
സബരിമല തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍
കോച്ചിനകത്ത് ജിപിആര്‍എസ് സംവിധാനം
തിരക്കുളള പാതകളില്‍ അന്ത്യോദയ എക്സ്പ്രസ്
മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് എഞ്ചിന്‍ ഫാക്ടറികള്‍
സ്വച്ഛ് ഭാരത് പദ്ധതിയിലൂടെ 17,000 ബയോ ടോയ്ലറ്റുകള്‍.
സംസ്ഥാനങ്ങശളുമായി ചേര്‍ന്ന് പുതിയ 44 പദ്ധതികള്‍.
ചരക്കുനീക്കത്തിന് തുറമുഖങ്ങളുമായി ബന്ധിപ്പിച്ച് പദ്ധതികള്‍.
Post Your Comments