KeralaIndiaNews

കർണ്ണാടക സംഘർഷം; ഒരു മരണം;തമിഴര്‍ക്ക് സംരക്ഷണം തേടി കര്‍ണാടക മുഖ്യമന്ത്രിക്ക് ജയലളിതയുടെ കത്ത്; പ്രശ്നത്തില്‍ കേന്ദ്രം ഇടപെട്ടു

 

ചെന്നൈ : തമിഴര്‍ക്ക് സംരക്ഷണം തേടി മുഖ്യമന്ത്രി ജയലളിത കത്തയച്ചു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കാണ് കത്തയച്ചത്. കര്‍ണാടകയിലെ സ്ഥിതി അതീവ ആശങ്കാജനകമാണെന്നും തമിഴര്‍ വേട്ടയാടപ്പെടുന്നുവെന്നും കത്തില്‍ ജയലളിത ആരോപിച്ചു. സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ പ്രശ്നത്തില്‍ കേന്ദ്രം ഇടപെട്ടു.

ക്രമസമാധാനപാലനത്തിന് ബെംഗളൂരു അടക്കം സംഘര്‍ഷമേഖലകളില്‍ കേന്ദ്രസേനയെ വിന്യസിച്ചു. അക്രമം നടത്തിയ 200 പേരെ കസ്റ്റഡിയിലെടുത്തതായി കര്‍ണാടക ആഭ്യന്തരമന്ത്രി അറിയിച്ചു.അതേസമയം, തമിഴ്നാട്, കര്‍ണാടക മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഫോണില്‍ ചര്‍ച്ച നടത്തി.
കാവേരി നദീജലത്തര്‍ക്കത്തില്‍ കര്‍ണാടകയിലെങ്ങും വ്യാപക അക്രമം തുടരുകയാണ്.

പ്രതിഷേധക്കാര്‍ നഗരത്തിലുടനീളം അക്രമങ്ങള്‍ അഴിച്ചുവിട്ടു. ബെംഗളൂരുവില്‍ പ്രക്ഷോഭകര്‍ തമിഴ്നാട് റജിസ്ട്രേഷനുളള വാഹനങ്ങളെ തേടിപ്പിടിച്ച്‌ അഗ്നിക്കിരയാക്കി. തമിഴ്നാട്ടുകാരുടെ കടകള്‍ക്കുനേരെയും അക്രമമുണ്ടായി.വെടിവെയ്പ്പിൽ ഒരാൾ മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button