തിരുവനന്തപുരം: ഓണക്കാലത്ത് വര്‍ധിച്ച ആവശ്യം പരിഗണിച്ച് സര്‍ക്കാര്‍ നിര്‍മിത മദ്യമായ ജവാന്റെ ഉത്പാദനം വര്‍ധിപ്പിച്ചു. അതിനാൽ ഓണ സീസണ് ലക്ഷ്യമിട്ട് പതിനയ്യായിരം കേസ് മദ്യം അധികമായി ഉത്പാദിപ്പിക്കുന്നുണ്ടെന്നും മാസത്തില്‍ 1.25 ലക്ഷം കേസ് മദ്യം ഉത്പാദിപ്പിച്ചിരുന്നതിൽ നിന്ന് ഓണം പ്രമാണിച്ച് ഇത് 1.40 ലക്ഷം കെയ്സ് ആക്കി ഉയര്ത്തിയിട്ടുള്ളതായും അധികൃതർ വ്യക്തമാക്കി.
കേരള സര്‍ക്കാരിന്റെ കീഴിലുള്ള കമ്പനിയായ തിരുവല്ലത്തെ വളഞ്ഞവട്ടത്തുള്ള ട്രാവന്‍കൂര്‍ ഷുഗര്‍ ആന്‍ഡ് കെമിക്കല്‍സിലാണ് ജവാന് റം ഉല്പാദിപ്പിക്കുന്നത്.ഉയര്‍ന്ന ഡിമാന്റ് ആണ് ഉല്പാദനം വര്‍ധിപ്പിക്കാന്‍ കാരണമെന്നും അധികൃതര്‍ പറയുകയുണ്ടായി.
Post Your Comments