തിരുവനന്തപുരം : ഭരണപരിഷ്കാര കമ്മിഷന് ചെയര്‍മാനായി ചുമതലയേല്‍ക്കാത്ത വി.എസ് അച്യുതാന്ദന് സ്റ്റേറ്റ് കാറും ക്യാബിനറ്റ് പദവിയിലുള്ളയാള്‍ക്ക് അനുവദിക്കുന്ന സുരക്ഷയും ഉപയോഗിക്കുന്നത് വിവാദത്തില്‍ .
കാറും പോലീസും വസതിയുമാണ് വി.എസിന്റെ ലക്ഷ്യമെന്ന് കളിയാക്കിയാണെങ്കിലും വിമര്‍ശിച്ചവര്‍ക്കു മുന്പില് അത് ശരിവയ്ക്കുന്ന തരത്തിലായിരിക്കുകയാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ പെരുമാറ്റവും . സെക്രട്ടറിയേറ്റില്‍ ഓഫീസും താന്‍ പറയുന്ന ആളുകളെ പേഴ്സണല്‍ സ്റ്റാഫായി നിയമിക്കാതെയും ചുമതല ഏല്‍ക്കില്ല എന്നാണ് വി.എസിന്റെ പക്ഷം . വസതിയുടെ കാര്യത്തില്‍ അദ്ദേഹം പറഞ്ഞത് നടന്നു . ഓഫീസ് , സ്റ്റാഫ് കാര്യങ്ങളില്‍ എന്ത് വേണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കും . എന്നാല്‍ വി.എസ് പദവി ഏറ്റെടുത്തെന്ന് പാര്‍ട്ടി സെക്രട്ടറി അറിയിക്കുകയും ചെയ്തു . എന്നാല്‍ വി.എസ് ഇത് ശരിവയ്ക്കുകയോ ഇതുവരെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയോ ചെയ്തിട്ടില്ല .മാത്രമല്ല ഭരണപരിഷ്ക്കാര കമ്മീഷന്റെ യാതൊരു പ്രവര്‍ത്തനങ്ങള്‍ ഇതുവരെ തുടങ്ങിയിട്ടില്ല. പക്ഷേ പ്രതിപക്ഷനേതാവായിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന കാര്‍ തന്നെയാണ് സര്‍ക്കാര്‍ വി.എസിന് അനുവദിച്ചിട്ടുണ്ട്. 18 ലക്ഷമാണ് കാറിന്റെ വില . ഭരണപരിഷ്കാര കമീഷനെ കൂടുതല്‍ ചെലവു വരുത്തുന്ന ഒരു വെള്ളാനയാക്കി മാറ്റരുതെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ അഭിപ്രായത്തിന് ഘടക വിരുദ്ധമാണ് കമ്മീഷന്റെ നിലവിലെ കാര്യങ്ങള്‍ ശനിയാഴ്ച തിരുവല്ലയില്‍ നടന്ന മന്ത്രി മാത്യു ടി. തോമസിന്റെ മകളുടെ വിവാഹത്തിന് സ്റ്റേറ്റ് കാറിലാണ് വി.എസ് എത്തിയത്. ഔദ്യോഗിക വാഹനവും വസതിയും പോലീസും പത്രാസുമെല്ലാം വി.എസിന് ഒരു വീക്നെസ് ആണെന്നാണ് അടുപ്പക്കാര്‍ പറയുന്നത് . തമ്പുരാന്‍മുക്കിലെ വാടക വസതിയോട് വൈകാതെ വിടപറഞ്ഞ് കവടിയാറിലുള്ള കവടിയാര്‍ ഹൗസ് എന്ന ഔദ്യോഗിക വസതിയിലേയ്ക്ക് ഉടന്‍ താമസം മാറ്റുമെന്നാണ് സൂചന. നേരത്തെ ഓഫീസ് സംബന്ധിച്ച വിവാദം ഉണ്ടായപ്പോള്‍ താന്‍ കമ്മിഷന് ചെയര്‍മാന്റെ ചുമതല ഏറ്റെടുത്തിട്ടില്ലെന്നായിരുന്നു വി.എസ് പറഞ്ഞിരുന്നത്. അതേസമയം ഓഫീസ്, പേഴ്സണല്‍ സ്റ്റാഫ് എന്നിവയില്‍ അന്തിമതീരുമാനം ആകാത്തതിനാല്‍ കമീഷന്റെ ഔദ്യോഗികയോഗം ചേരാനായിട്ടില്ല. സെക്രട്ടേറിയറ്റ് അനക്സ് രണ്ടില്‍ ഓഫിസ് അനുവദിക്കാമെന്ന വാഗ്ദാനം ലംഘിച്ചെന്ന ആക്ഷേപമാണ് വി.എസിനുള്ളത്. ഐ.എം.ജി കാമ്പസില്‍ ഓഫീസ് അനുവദിക്കാമെന്നാണ് ഒടുവില്‍ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് വി.എസിനെ അറിയിച്ചത്. ഇതിലുള്ള പ്രതിഷേധം സര്‍ക്കാറിന് കത്ത് നല്കി വി എസ് പ്രകടിപ്പിച്ചു. കൂടാതെ സിപിഎം പുറത്താക്കിയ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വി.കെ. ശശിധരനെ അഡീഷണല്‍ പി.എ ആക്കാനടക്കമുള്ള വി.എസിന്റെ ശുപാര്‍ശയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തടഞ്ഞിരുന്നു. 13 പേഴ്സണല്‍ സ്റ്റാഫിനെ നിയമിക്കാനാണ് അനുമതി . എന്നാല്‍ 20 പേര് അടങ്ങുന്ന പട്ടികയാണ് വി.എസ് സമര്‍പ്പിച്ചിരിക്കുന്നത്. പാര്‍ട്ടിവിരുദ്ധരെ സ്റ്റാഫില്‍ നിയമിക്കേണ്ടെന്ന നിലപാടില്‍ വിട്ടുവീഴ്ചവേണ്ടെന്ന നിലപാടാണ് നേതൃത്വത്തിന്. സംഘടനാതലത്തില്‍ എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ വി.എസ് കൂടുതല്‍ കടുംപിടിത്തം തുടരാനും സാധ്യതയില്ല.ഇക്കാര്യം സിപിഎം കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധയില്‍ വി.എസ് പെടുത്തിയിട്ടുണ്ടെങ്കിലും ഓരോപ്രശ്നങ്ങളിലും ഇടപെടാനാവില്ലെന്നും ഇക്കാര്യം കേരളത്തില്‍തന്നെ പരിഹരിക്കണവുമെന്നുമാണ് അവര്‍ മറുപടി നല്‍കിയത്. അതേസമയം പുതുക്കിയ പട്ടിക സമര്‍പ്പിക്കാന്‍ പാര്‍ട്ടി നിര്ദ്ദേശച്ചതില് വി.എസ് മറുപടി കൊടുത്തിട്ടില്ല.
Post Your Comments