കോഴിക്കോട്: ട്രാൻസ്‌പോർട് മന്ത്രി മാത്യു ടി തോമസിനെ മാറ്റി അദ്ദേഹത്തിന് പകരമായി ചിറ്റൂർ എം എൽ എ കൃഷ്ണൻകുട്ടിയെ മന്ത്രിയാക്കാനുള്ള തീരുമാനം അറിയിച്ചു കൊണ്ടുള്ള ജനതാദൾ എസിന്റെ കത്ത് ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ഇത് സംബന്ധിച്ച തീരുമാനം പിന്നീട് എടുക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ജനതാദള്‍ എസ് നേതാക്കളായ സി.കെ. നാണുവും കൃഷ്ണന്‍കുട്ടിയും മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ് കത്ത് കൈമാറിയത്.
പാർട്ടിയിൽ ഭൂരിപക്ഷ പിന്തുണ തനിക്കാണെന്നും മൂന്ന് എംഎല്‍എമാരില്‍ രണ്ടു പേര്‍ തനിക്കൊപ്പമാണെന്നും കൃഷ്ണൻകുട്ടി പറയുന്നു. പാർട്ടി ആവശ്യപ്പെട്ടിട്ടും മാത്യു ടി തോമസ് മാറാൻ തയ്യാറാകാത്തതിനെ തുടർന്നാണ് പാർട്ടി നേതൃത്വം ഇടപെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments