KeralaLatest News

കോടതി ശിക്ഷിച്ചാലും ഫ്രാങ്കോ മുളയ്ക്കലിന്റെ പൗരോഹിത്യം നഷ്ടമാകില്ല

കേസില്‍ കുറ്റ വിമുക്തനായാല്‍ ജലന്ധര്‍ രൂപതയുടെ ചുമതലകള്‍ തിരിച്ചു ലഭിക്കാന്‍ സാധ്യതയുണ്ട്

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച പരാതിയെ തുടര്‍ന്ന് അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി ശിക്ഷിച്ചാലും പൗരോഹിത്യം നഷ്ടമാവില്ല. കത്തോലിക്കാസഭാ ചട്ടങ്ങളും പാരമ്പര്യവും അനുസരിച്ചാണ് ഇത് നിലനില്‍ക്കുന്നത്. കൂടാതെ മെത്രാന്‍ പട്ടവും, പേരിനൊപ്പം ബിഷപ്പെന്ന് ചേര്‍ക്കുന്നതും വിലക്കാനാവില്ല. പക്ഷേ, സഭാപരമായ ചുമതലകളില്‍നിന്നും രൂപതകളുടെ അജപാലന, ഭരണച്ചുമതലകളില്‍നിന്നും മാറ്റിനിര്‍ത്താനാകും. കേസില്‍ കുറ്റ വിമുക്തനായാല്‍ ജലന്ധര്‍ രൂപതയുടെ ചുമതലകള്‍ തിരിച്ചു ലഭിക്കാന്‍ സാധ്യതയുണ്ട്. ശിക്ഷിക്കപ്പെട്ടാല്‍ തിരിച്ചുവരവ് ഉണ്ടാകില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button