ന്യൂഡല്‍ഹി: കെപിസിസിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തുകൊണ്ടുള്ള തീരുമാനം രണ്ടു ദിവസം മുമ്പാണ് ഉണ്ടായത്.എന്നാല്‍ ഭാരവാഹികളെ പ്രഖ്യാപിക്കുമ്പോള്‍ വൈസ് പ്രസിഡന്റുമാര്‍ ഉണ്ടാവില്ല എന്നതാണ് പുതിയ തീരുമാനം. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ഇതു സംബന്ധിച്ച നിലപാട് സ്വീകരിച്ചത്. വര്‍ക്കിങ് പ്രസിഡന്റുമാര്‍ ഉള്ളപ്പോള്‍ വൈസ് പ്രസിഡന്റുമാര്‍ വേണ്ടെ എന്നാണ് അദ്ദേഹത്തിന്റെ തീരുമാനം. പാര്‍ട്ടി അധ്യക്ഷനായി രാഹുല്‍ സ്ഥാനമേറ്റശേഷം പല സംസ്ഥാനങ്ങളിലും പിസിസിക്കു പുതിയ പ്രസിഡന്റിനെ പ്രഖ്യാപിച്ചപ്പോള്‍ ഒന്നിലേറെ വര്‍ക്കിങ് പ്രസിഡന്റുമാരെയും നിയമിച്ചു. ഈ സംസ്ഥാനങ്ങളിലൊന്നിലും വൈസ് പ്രസിഡന്റുമാര്‍ ഇല്ല.
അഞ്ച് വെസ് പ്രസിഡന്റമാരാണ് കെപിസിസിക്ക് ഉണ്ടായിരുന്നത്. ഇന്നത് 3 വര്‍ക്കിങ് പ്രസിഡന്റുമാരായി ചുരുങ്ങി. ഇതേ സമയം ബദലായി മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസിഡന്റും കെ.സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, എം.ഐ.ഷാനവാസ് എന്നിവര്‍ വര്‍ക്കിങ് പ്രസിഡന്റുമാരുമായി പുതിയ നേതൃത്വം സ്ഥാനമേല്‍ക്കുമ്പോള്‍ ഭാരവാഹികളിലും പുതിയ സംഘം വരണമെന്നാണു രാഹുലിന്റെ അഭിപ്രായം.
കൂടാതെ മറ്റഉ ചില തീരുമാനങ്ങളഉം രാഹുല്‍ കൈകൊണ്ടിട്ടുണ്ട്. 10 വര്‍ഷത്തിലേറെ ജനറല്‍ സെക്രട്ടറി സ്ഥാനത്തും സെക്രട്ടറി സ്ഥാനത്ത് തുടര്‍ന്നവരെ ഒഴിവാക്കണം. ഇതു നടപ്പാക്കിയാല്‍ കേരളത്തില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തുള്ള 22 പേരില്‍ മിക്കവരും മാറേണ്ടിവരും. സെക്രട്ടറിമാരില്‍ നന്നായി പ്രവര്‍ത്തിക്കുന്നവരെ ജനറല്‍ സെക്രട്ടറി പദവിയിലേക്ക് ഉയര്‍ത്തണമെന്ന നിര്‍ദ്ദേശവുമുണ്ട്. ഇതില്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസ്, മഹിള-ദലിത് എന്നീ വിഭാഗങ്ങള്‍ക്കാകും കൂടുതല്‍ പരിഗണന.
തിരുവനന്തപുരത്ത് ഇന്ദിരാ ഭവനില്‍ 27നു രാവിലെ 10ന് ആണു പുതിയ ഭാരവാഹികള്‍ സ്ഥാനമേല്‍ക്കുക. 27ന് ഉച്ചയ്ക്ക് യുഡിഎഫ് പ്രവര്‍ത്തക സമിതി യോഗം ചേരും. അന്നുതന്നെ രാഷ്ട്രീയകാര്യസമിതി യോഗവും ചേരും. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ സമ്മേളനം 4നു കോട്ടയ്ക്കകത്തു നടക്കും.
ഡല്‍ഹിയില്‍ പിസിസി അധ്യക്ഷന്‍മാരുടെയും നിയമസഭാകക്ഷി നേതാക്കളുടെയും യോഗം രാഹുല്‍ വിളിച്ചിട്ടുണ്ട്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടക്കുന്ന യോഗത്തിനു ശേഷം പുതിയ പ്രസിഡന്റും വര്‍ക്കിങ് പ്രസിഡന്റുമാരും 26ന് ഉച്ചയ്ക്കു തിരുവനന്തപുരത്തെത്തും. 27ന് കെപിസിസി ഭാരവാഹികളുടെ നിയമന ചര്‍ച്ചകള്‍ നടക്കും.
Post Your Comments