ന്യൂഡൽഹി: സൗമ്യ വധക്കേസിൽ കോടതിയിൽ ഉത്തരം മുട്ടി പ്രോസിക്യൂഷൻ. ഗോവിന്ദച്ചാമിക്കെതിരെയുള്ള തെളിവ് എവിടെയെന്നും ഊഹാപോഹങ്ങൾ സ്വീകാര്യമല്ല എന്നും കോടതി വ്യക്തമാക്കി. സൗമ്യ മാനഭംഗത്തിന് ഇരയായിട്ടുണ്ട്. എന്നാൽ ഗോവിന്ദച്ചാമിയാണ് കുറ്റവാളി എന്ന് ബോധ്യപ്പെടുത്തണം എന്നാണ് കോടതിയുടെ വിശദീകരണം.
സാഹചര്യ തെളിവുകള്‍ മാത്രമായിരുന്നു പ്രൊസിക്യൂഷന്റെ അടിസ്ഥാനം. മരണകാരണമായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിച്ച മുറിവ് സൗമ്യ വീണപ്പോൾ സംഭവിച്ചതാകാം. എന്നാൽ ഗോവിന്ദച്ചാമിയാണ് തള്ളിയിട്ടതെന്ന് തെളിവില്ല. സൗമ്യ സ്വായം എടുത്ത് ചാടിയതാകാം.
ഗോവിന്ദച്ചാമിയെ മാധ്യമങ്ങള്‍ വിചാരണ ചെയ്ത് കുടുക്കുകയായിരുന്നുവെന്നാണ് പ്രതിഭാഗം അഭിഭാക്ഷകന്‍ ബിഎ ആളൂര്‍ കോടതിയെ ധരിപ്പിച്ചത്. സൗമ്യയുടേത് അപകട മരണമാണെന്നും ഇത് ബലാത്സംഗമായി ചിത്രീകരിച്ച് കേസില്‍ കുടുക്കുകയായിരുന്നുവെന്നുമാണ് ആളൂർ വാദിച്ചത്.
Post Your Comments