NewsInternational

ശ്രീലങ്കന്‍ ഹൈക്കമ്മീഷണര്‍ക്ക് എയര്‍പോര്‍ട്ടില്‍ വച്ച് മര്‍ദ്ദനം!

കോലാലമ്പൂര്‍: മലേഷ്യയിലെ ശ്രീലങ്കന്‍ ഹൈക്കമ്മീഷണർക്ക് മലേഷ്യയിലെ കോലാലമ്പൂര്‍ വിമാനത്താവളത്തിൽ ക്രൂര മര്‍ദ്ദനം. മലേഷ്യയിലെ ശ്രീലങ്കന്‍ ഹൈക്കമ്മീഷണർ ഇബ്രാഹിം സാഹിബ് അന്‍സാറിനാണ് മര്‍ദ്ദനമേറ്റത്.സംഭവുമായി ബന്ധപ്പെട്ട് മലേഷ്യന്‍ പോലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഇബ്രാഹിം സാഹിബിന് ചെറിയ പരിക്കുകള്‍ മാത്രമാണ് പറ്റിയതെന്ന് പോലീസ് പറഞ്ഞു.

മലേഷ്യൻ സന്ദർശനത്തിന് ശേഷം ശ്രീലങ്കയിലേക്ക് തിരിച്ചു പോകുന്ന ശ്രീലങ്കൻ വ്യവസായ മന്ത്രിയെ യാത്രയയ്ക്കാൻ വിമാനത്താവളത്തിൽ എത്തിയതായിരുന്നു ഇബ്രാഹിം സാഹിബ് അൻസാർ.സംഭവത്തെത്തുടർന്ന് ശ്രീലങ്കയിലെ മലേഷ്യൻ സ്ഥാനപതിയെ വിളിച്ചു വരുത്തി ശ്രീലങ്ക പ്രതിഷേധം അറിയിച്ചു. നയതന്ത്രപ്രതിനിധിക്ക് മതിയായ സംരക്ഷണം നല്‍കണമെന്ന് ശ്രീലങ്കന്‍ വിദേശകാര്യ സെക്രട്ടറി ആവശ്യപ്പെടുകയും ചെയ്തു.കഴിഞ്ഞയാഴ്ച ശ്രീലങ്ക മുൻ പ്രസിഡന്റ് മഹീന്ദ രാജ്പക്സെ മലേഷ്യ സന്ദർശിച്ച വേളയിൽ ഇന്ത്യൻ വംശജരുടെ ശക്തമായ പ്രതിഷേധം നടന്നിരുന്നു.ഇത്തരമൊരു സാഹചര്യത്തിലാണ് വീണ്ടുമൊരു പ്രശ്നം ഉണ്ടായിരിക്കുന്നത്.എന്നാല്‍ ആക്രമണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് തയ്യാറായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button