പാലക്കാട് : അഴിമതിക്കേസുമായി ബന്ധപ്പെട്ട് മലബാര്‍ സിമന്റ്‌സ് എംഡി കെ.പത്മകുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. വൈകിട്ട് അഞ്ചോടെയാണ് ഡിവൈഎസ്പി എം.സുകുമാരന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. രണ്ടു കേസുകളിലായാണ് വിജിലന്‍സ് അറസ്റ്റ് രേഖപ്പെടുത്തിയത്.
രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളില്‍ കൂടുതല്‍ തെളിവെടുക്കുന്നതിനായി വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ സംഘം സിമന്റ്‌സ് എം.ഡി. കെ.പത്മകുമാറടക്കം മൂന്നു ഉന്നത ഉദ്യോഗസ്ഥരുടെ ഓഫീസുകളിലും വസതികളിലും കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മലബാര്‍ സിമന്റ്്‌സിലേക്ക് ഫ്‌ലൈആഷ് ഇറക്കുമതി കരാറില്‍ വ്യവസായി വിഎം രാധാകൃഷ്ണന്റെ സ്ഥാപനത്തിന് നല്‍കിയ ബാങ്ക് ഗാരന്റി പുതുക്കാത്തതിലും 50ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നതാണ് ആദ്യത്തെ കേസ്. സിമന്റ് നല്‍കിയതിന് ചില ഡീലര്‍മാര്‍ക്ക് കമ്മിഷന്‍ ഇളവ് നല്‍കിയതിലൂടെ 2.7 കോടിരൂപയുടെ നഷ്ടമുണ്ടായെന്നതാണ് രണ്ടാമത്തെ കേസ്. രണ്ടു കേസുകളിലും 2015 ല്‍ ത്വരിതപരിശോധന പൂര്‍ത്തിയാക്കിയതാണ്.
Post Your Comments