ജിദ്ദ: മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ പരിശോധന കര്‍ശനമാക്കി. അനുമതി പത്രമില്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച നിരവധി പേരെ വിവിധ പ്രവേശന കവാടങ്ങളില്‍ വെച്ച് പിടി കൂടി. വ്യാജ പാസ്പോര്‍ട്ടുകളില്‍ ഹജ്ജിനെത്തിയ വിദേശികളും വിമാനത്താവളത്തില്‍ പിടിയിലായി.അനധികൃതമായി ഹജ്ജ് നിര്‍വഹിക്കാന്‍ ശ്രമിക്കുന്ന തീർത്ഥാടകർക്കെതിരെയും അവര്‍ക്ക് യാത്രാ സഹായം ചെയ്യുന്നവര്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.നിരവധി പേരെ ചെക്ക് പോയിന്റുകളില്‍ നിന്ന് തിരിച്ചയച്ചതായും അധികൃതർ വ്യക്തമാക്കി. വിദേശികളുടെ വിരലടയാളം രേഖപ്പെടുത്തിയതിനു ശേഷമാണ് വിട്ടയക്കുന്നത്.
മക്കയുടെ ചുറ്റുമായി ഒമ്പത് പരിശോധനാ കേന്ദ്രങ്ങളാണ് സ്ഥാപിച്ചിരിക്കുന്നത്. നിയമവിരുദ്ധമായി ഹജ്ജ് നിര്‍വഹിക്കാന്‍ ശ്രമിക്കുന്ന വിദേശികള്‍ക്ക് പത്ത് വര്‍ഷത്തേക്ക് സൗദിയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്താനാണ് നീക്കം. ഹജ്ജ് നിയമങ്ങള്‍ ലംഘിച്ച നാല്‍പതിനായിരത്തോളം വാഹനങ്ങളും പോലീസ് പിടികൂടിയിട്ടുണ്ട്.കൂടാതെ സംഘര്‍ഷം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള തീർത്ഥാടകരുടെ പാസ്സ്പോർട്ടുകൾ സൂക്ഷമമായി പരിശോധിക്കാനും അധികൃതർ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments