മക്ക: ഖുർആൻ പാരായണം പൂർത്തിയാക്കുന്ന ‘ഖത്തമുൽ ഖുർആൻ’ ചടങ്ങിനു സാക്ഷിയാകാൻ കഴിഞ്ഞ ദിവസം മക്ക ഹറം പള്ളിയിൽ എത്തിയത് രണ്ട് മില്യൺ വിശ്വാസികൾ. കനത്ത സുരക്ഷാ വലയത്തിൽ ഉംറ തീർഥാടകരും സന്ദർശകരും സ്വദേശികളും പ്രവാസികളുമെല്ലാം പ്രാർഥന നിർവഹിച്ചു. റമസാനിന്റെ ഒന്നാം ദിനം ആരംഭിക്കുന്നതാണു ഖുർആൻ പാരായണം. പുണ്യമാസം പൂർത്തിയാകുമ്പോഴേക്കു 30 ഭാഗങ്ങളും പാരായണം ചെയ്തുതീർക്കുന്നു. ഹറം പള്ളിയിലെ പ്രാർഥനയ്ക്ക് ഇമാം ഷെയ്ഖ് അബ്ദുറഹ്മാൻ അൽ സുദൈസി നേതൃത്വംനൽകി.
also read: ആയിരം രാവുകളുടെ പുണ്യം പകരുന്ന “ലൈലത്തുൽ ഖദ്ർ”
Post Your Comments