മൊസൂള്‍: ഐ.എസിന്റെ കൊടുംഭീകരതയ്ക്ക് അയവില്ല. ഇത്തവണ ഐ.എസുമായി ബന്ധപ്പെട്ട ക്രൂരതകളുടെ കഥകള്‍ പുറത്തുവന്നിരിക്കുന്നത് മൊസൂളില്‍ നിന്നാണ്. വിമതപ്രവര്‍ത്തനം നടത്തിയെന്ന പേരില്‍ പിടിച്ച ഒമ്പതു യുവാക്കളില്‍ നടപ്പാക്കിയ കിരാതമായ ശിക്ഷാരീതിയാണ് ഞെട്ടിക്കുന്നത്. ഇരുമ്പ് തൂണില്‍ കെട്ടിയിട്ട ശേഷം മരം മുറിക്കാന്‍ ഉപയോഗിക്കുന്ന വൈദ്യൂത അറക്കവാളു കൊണ്ട് ശരീരം രണ്ടു കഷ്ണമായി അറുത്തുമാറ്റി.
ഐഎസിന്റെ ശക്തികേന്ദ്രമായ മൊസൂളിലെ ടല്‍ അഫര്‍ സ്ക്വയറില്‍ നാട്ടുകാര്‍ നോക്കി നില്‍ക്കെയാണ് ഇലക്ട്രിക് കട്ടര്‍ കൊണ്ടു രണ്ടായി മുറിച്ചു മാറ്റിയത്. ഒമ്പതു പേരും വിമത നീക്കം നടത്തിയതായി ഷരിയ കോടതി കണ്ടെത്തുകയും വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തിരുന്നു. ഒമ്പതു പേരെയും പൊതു ജനങ്ങള്‍ക്ക് മുന്നില്‍ വെച്ച് ഇരുമ്പുതൂണില്‍ കെട്ടിയിട്ട് ഇലക്ട്രിക് ചെയിന്‍സോ കൊണ്ട് രണ്ടായി അറുക്കാനായിരുന്നു ഷരിയാ കോടതിയുടെ വിധി.
മൊസൂളില്‍ അമേരിക്ക നയിക്കുന്ന സംയുക്തസേനയോട് പോരാടാന്‍ പുതിയ സൈനികരെ സജ്ജമാക്കുന്നതിനിടയിലാണ് ക്രൂരമായ ശിക്ഷ ഐ.എസ് നടപ്പാക്കിയത്. മൊസൂള്‍ സംരക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ഇസഌമിക് സ്റ്റേറ്റിന് വലിയ നഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ വര്‍ഷം തന്നെ ഐ.എസില്‍ നിന്നും മൊസൂള്‍ തിരിച്ചുപിടിക്കുമെന്നാണ് ഇറാഖ് പറയുന്നത്.
അമേരിക്ക തലയ്ക്ക് 50 ലക്ഷം ഡോളര്‍ വിലയിട്ടിരുന്ന അബു മൊഹമ്മദ് അല്‍ അദാനിയെ കഴിഞ്ഞ ദിവസമാണ് സിറിയയിലെ അലെപ്പോയില്‍ റഷ്യ വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയത്. ഈ വര്‍ഷം വന്‍ തിരിച്ചടിയാണ് ഐഎസിന് നേരിടേണ്ടി വന്നിരിക്കുന്നത്. സിറിയയിലും ഇറാഖിലുമായി അനേകം പേരാണ് കൊല്ലപ്പെട്ടത്.
Post Your Comments