ന്യൂഡൽഹി: വിദേശനിക്ഷേപകർക്ക് സ്ഥിരതാമസപദവി നൽകാൻ തീരുമാനം. 10 കോടി മുതല്‍ 25 കോടി രൂപവരെ നിക്ഷേപം കൊണ്ടുവരുന്നവർക്കാണ് ഈ അവസരം നൽകുക. വിദേശനിക്ഷേപം ഭാഗമായാണ് ഈ തീരുമാനം. 18 മാസത്തിനകം 10 കോടി രൂപയോ 36 മാസത്തിനകം 25 കൊടിയോ നിക്ഷേപിക്കുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കും. മേക്ക് ഇൻ ഇന്ത്യ ഉൾപ്പെടെയുള്ള കേന്ദ്രസർക്കാരിന്റെ പദ്ധതികളിൽ നിക്ഷേപിക്കാനാണ് പ്രോത്സാഹനം.
10 വര്‍ഷത്തേക്കാണ് സ്ഥിരതാമസ പദവി. പിന്നീട് പ്രവര്‍ത്തനം വിലയിരുത്തിയശേഷം പുതുക്കാം.ഇതിനായി വിസാചട്ടത്തില്‍ ഭേദഗതിവരുത്തും. നിക്ഷേപകന്റെ കുടുംബത്തിനും ആനുകൂല്യം ലഭിക്കും. വിസ ഇളവുകള്‍, കുടുംബാംഗങ്ങള്‍ക്ക് തൊഴില്‍ തുടങ്ങിയവയും ലഭ്യമാക്കും. കൂടാതെ ഭാര്യക്കോ ആശ്രിതര്‍ക്കോ രാജ്യത്തെ സ്വകാര്യകമ്പനികളില്‍ തൊഴില്‍തേടാൻ അനുമതിയും മക്കൾക്ക് ഇന്ത്യയിൽ വിദ്യാഭ്യാസത്തിനും അവസരം ഒരുക്കും.
Post Your Comments